×

കള്ള് വ്യവസായ തൊഴിലാളികളുടെ പെന്‍ഷന്‍ OWN ഫണ്ടില്‍ നിന്നുള്ളത് – നികുതി പണമല്ല; കുടിശിഖ ഉടന്‍ നല്‍കണം – പി പി ജോയി

കള്ള് വ്യവസായ തൊഴിലാളി തൊഴിലാളി പെൻഷൻ കൂടി ശിഖ നല്കണം AITUC

കള്ള് വ്യവസായ തൊഴിലാളി പെൻഷൻ കൂടി ശാഖ നല്കണം AITUC : കള്ള് ചെത്ത് വ്യവസായ ക്ഷേമനിധിയിൽ നിന്ന് പെൻഷൻ വാങ്ങുന്ന തൊഴിലാളുകൾ മസ്റ്റർ ചെയ്യാൻ കഴിയാതെ വന്നാൽ അത്രയും മാസത്തെ പെൻഷൻ കൂടി ശാഖ നല്കില്ലെന്ന ക്ഷേമനിധി ബോർഡിന്റെ തീരുമാനം പാൻ വലിച്ച് തൊഴിലാളികൾക്ക് പെൻഷൻ കുടി ശാഖ പൂർണ്ണമായും നല്കണമെന്ന് AITUC ജില്ലാ ട്രഷറർ പി.പി. ജോയി ആവശ്യപ്പെട്ടു.

 

തൊഴിലാളി ജോലി ചെയ്യുമ്പോൾ പെൻഷൻ ഫണ്ടിലേക്ക് അടക്കുന്നതുകയിൽ നിന്നാണ് പെൻഷൻ നല്ക്കുന്നത്. അല്ലാതെ ക്ഷേമ നിധി ബോർഡിന്റെ ഫണ്ടിൽ നിന്നൊ , ഗവൺമെന്റ് നല്കുന്ന തുകയിൽ നിന്നൊ അല്ല കള്ള് വ്യവസായ തൊഴിലാളികൾക്ക് പെൻഷൻ നല്കാവരുന്നത്.

 

കള്ള് വ്യവസയതൊഴിലാളി ബോർഡിൽ നിന്ന് പെൻഷൻ വാങ്ങുന്നവർ മഹാഭൂരിപക്ഷവും പ്രായാധിക്യത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവരും, രോഗികളുമാണ്.

അങ്ങനെ അക്ഷയകളാൽ പോയി പലർക്കും മസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടില്ല. അക്ഷയയിലെ ജീവനക്കാർ വീട്ടിൽ വന്ന് മസ്റ്റർ ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിൽ അതും നടക്കുന്നില്ല.

അക്ഷയകളാൽ ചെന്നാലും പലപ്പോഴും മസ്റ്റർ ചെയ്യാൻ പലതരത്തിലുള്ള തടസങ്ങളാണ് ഉണ്ടായി കൊണ്ടി രിക്കുന്നത്. അങ്ങനെ താമസിക്കുന്നവർക്ക് പെൻഷൻ നഷ്ടപ്പെടുമെന്ന തീരുമാനം തൊഴിലാളിക്ഷേമത്തിനായി രൂപീ കരിച്ച ഒരു ബോർഡിന് ഒട്ടും ഭൂഷണമല്ല

.

 

ഇത്തരം തൊഴിലാളിവിരുദ്ധ നിലപാട് തിരുത്തുന്നില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്നും പി.പി. ജോയി മുന്നറിയിപ്പ് നല്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top