വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് അറുപത് വര്‍ഷം കഠിനതടവ് ശിക്ഷ- രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം
കോഴിക്കോട്: കാഴ്ച വൈകല്യമുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് അറുപത് വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു. കോഴിക്കോട് പോക്‌സോ കോടതിയുടേതാണ് വിധി. സര്‍ക്കാര്‍ ഒരു മാസത്തിനുള്ളില്‍ വിദ്യാര്‍ത്ഥിനിക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.
75% കാഴ്ചാവൈകല്യമുള്ള ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ 2016 മുതല്‍ 2017 വരെയുള്ള കാലത്താണ് സ്‌കൂളില്‍ വെച്ച് അധ്യാപകന്‍ പീഡിപ്പിച്ചത്. മറ്റു വിദ്യാര്‍ത്ഥികളാണ് ഇക്കാര്യം സ്‌കൂള്‍ അധികൃതരുടെ മുന്നിലെത്തിക്കുന്നത്. ആദ്യം സ്‌കൂള്‍ തലത്തില്‍ അന്വേഷണം നടത്തി. പിന്നീട് 2017 മാര്‍ച്ചില്‍ പ്രധാനാധ്യാപകന്‍ പൊലീസിന് പരാതി നല്‍കുകയും കേസെടുക്കുകയുമായിരുന്നു.
അധ്യാപകരും സഹപാഠികളും സാക്ഷികളായ കേസില്‍ കടുത്ത ശിക്ഷയാണ് കോടതി വിധിച്ചത്. ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ വിദ്യാര്‍ത്ഥിനിക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ബാങ്കില്‍ സ്ഥിരനിക്ഷേപമായി ഈ പണം സൂക്ഷിച്ച് പലിശ വിദ്യാര്‍ത്ഥിനിയുടെ പഠനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും കോടതി വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്