ജോസഫ്, മാണി ഗ്രൂപ്പില്‍ തുടര്‍ന്നാല്‍ ചില കാര്യങ്ങള്‍ക്ക് താന്‍ നിര്‍ബന്ധിതനാകും; രോഷാകുലനായി പി സി ജോര്‍ജ്ജ്
ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറെന്ന് പിസി ജോര്‍ജ്ജ്. ജനപക്ഷത്തിന്റെ അഞ്ചുപേര്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുമെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. പത്തനംതിട്ടയിലാകും പിസി മത്സരിക്കുക.
യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമായില്ലെങ്കില്‍ മാത്രമാകും തെരഞ്ഞടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനം എടുക്കുക. കേരളാ കോണ്‍ഗ്രസില്‍ നിന്നും പിജെ ജോസഫിന്് പുറത്തുവരേണ്ട സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ പിജെ ജോസഫുമായി സഹകരിക്കുമെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കേരളജനപക്ഷത്തിന്റെ പങ്കാളിത്തം ഉറപ്പാക്കും, അതുവഴി പാര്‍ട്ടിയുടെ ജനപിന്തുണ ബോധ്യപ്പെടുത്തും. കോട്ടയം, പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം, ചാലക്കുടി മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് സ്വാധീനമുണ്ടെന്നും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും പി.സിജോര്‍ജ് പറഞ്ഞു.
പി.ജെ.ജോസഫ് പറയുന്നയാളെ കോട്ടയത്ത് സ്ഥാനാര്‍ഥിയാക്കിയാല്‍ കേരള കോണ്‍ഗ്രസിലെ പ്രശ്നം തീരും. ജോസ് കെ.മാണിയെ അംഗീകരിച്ച് പി.ജെ.ജോസഫ് തുടരാന്‍ തീരുമാനിച്ചാല്‍ അദ്ദേഹത്തിനൊപ്പമുള്ള അസംതൃപ്തരെ ഉള്‍ക്കൊള്ളുന്ന സംവിധാനമൊരുക്കാന്‍ താന്‍ നിര്‍ബന്ധിതനാകുമെന്നും പി.സിജോര്‍ജ് പറഞ്ഞു.
അതേസമയം പിസി ജോര്‍ജ്ജിനെ യുഡിഎഫില്‍ എടുക്കില്ലെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്. മുന്നണി പ്രവേശം സാധ്യമാകാനുള്ള അവസാനത്തെ അടവാണ് സ്ഥാനാര്‍ത്ഥിയാകുമെന്ന പിസി ജോര്‍ജ്ജിന്റെ പ്രഖ്യാപനമെന്നും യുഡിഎഫ് നേതാക്കള്‍ വിലയിരുത്തുന്നു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്