പി സി ജോര്‍ജ്ജിന്റേത് ഏകാധിപത്യം ; സജാദ് റബ്ബാനി, മനോജ് – ഐഎന്‍എല്ലില്‍ ചേര്‍ന്നു
കൊച്ചി: പി സി ജോര്‍ജിന്റെ ഏകാധിപത്യ പ്രവണതയില്‍ പ്രതിഷേധിച്ച് കേരള ജനപക്ഷം പാര്ട്ടിയുടെ രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര് ഉള്പ്പെടെയുള്ളവര് ഐഎന്‍എല്ലില്‍ ചേര്‍ന്നു. ജനപക്ഷം ജനറല്‍ സെക്രട്ടറിമാരായ സജാദ് റബ്ബാനി, മനോജ് സി. നായര് എന്നിവരാണ് ഇന്ത്യന്‍ നാഷണല്‍ ലീഗില് ചേര്‍ന്നത്. ജനപക്ഷം എറണാകുളം ജില്ല സെക്രട്ടറി കെ.എം. ജോര്‍ജ്, ജില്ല ഭാരവാഹി വിബിന് ജോര്‍ജ് വൈപ്പിന് എന്നിവരും ഐഎന്‍എല്ലില്‍ ചേര്‍ന്നിട്ടുണ്ട്.
പിസി ജോര്‍ജ്ജിന്റെ ഏകാധിപത്യപ്രവണതയിലും രാഷ്ട്രീയചാഞ്ചാട്ടത്തിലും പ്രതിഷേധിച്ചാണ് രാജിയെന്ന് ഐഎന്എല് നേതാക്കള്ക്കൊപ്പം നടത്തിയ വാര്ത്തസമ്മേളനത്തില് സജാദ് റബ്ബാനിയും മനോജും പറഞ്ഞു.കോര് കമ്മിറ്റിയുമായി കൂടിയാലോചിക്കാതെയാണ് പിസി ജോര്‍ജ് തീരുമാനമെടുക്കുന്നത്. കൂടാതെ പാര്ട്ടിക്കകത്തെ അച്ചടക്കരാഹിത്യത്തിലും മനംമടുത്താണ് ഐഎന്‍എല്ലില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ പറഞ്ഞു.
അതേസമയം, പി.ടി.എ. റഹീം എം.എല്.എയുടെ നാഷനല് സെക്കുലര് കോണ്ഫറന്സുമായുള്ള ലയനം ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്ബുണ്ടാകുമെന്ന് ഐ.എന്.എല് സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര് പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്