100 ചാനലുകള്‍ കിട്ടാന്‍ 130 രൂപ- പേ ചാനലുകള്‍ കിട്ടാന്‍ രണ്ട് രൂപ മുതല്‍ 19 രൂപ വരെ
കൊച്ചി: കേബിള്‍ കണക്ഷന്‍ വഴി ടെലിവിഷന്‍ ചാനലുകള്‍ കാണുന്ന സാധാരണക്കാരായ പ്രേക്ഷകര്‍ക്ക് ഇരുട്ടടിയായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ നിര്‍ദേശങ്ങള്‍. പുതിയ നിര്‍ദേശങ്ങള്‍ ഈ മാസം 29ഓടെ പ്രാബല്യത്തില്‍ വരും. ഇതോടെ ഉപഭോക്താക്കള്‍ നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന മാസ വാടകയിനത്തില്‍ വര്‍ധനവുകളുണ്ടാകും.
പുതിയ നിര്‍ദേശമനുസരിച്ച് 100 ചാനലുകള്‍ കിട്ടാന്‍ 130 രൂപ ഉപഭോക്താവ് നിര്‍ബന്ധമായും നല്‍കണം. ഇതിന് പുറമെ പേ ചാനലുകള്‍ കിട്ടാന്‍ പണം വേറെയും മുടക്കണം. ഓരോ ചാനലുകള്‍ക്ക് രണ്ട് രൂപ മുതല്‍ 19 രൂപ വരെയാണ് അധിക വാടക ഈടാക്കുന്നത്. ജനപ്രിയമായ പല ചാനലുകളുടേയും മാസ വാടക 15 രൂപയാണ്.
പ്രധാന വിനോദ ചാനലുകളില്‍ പലതും പേ ചാനലുകളായതിനാല്‍ ഇവ കാണണമെങ്കില്‍ ഇനി അധിക പണം നല്‍കേണ്ടി വരും. പലതും പല തരത്തിലാണ് പണം ഈടാക്കുന്നതിനാല്‍ ഉപഭോക്താവിന്റെ വാടകയില്‍ വര്‍ധനവിന് അത് കാരണമാകുന്നു.
കേരളത്തില്‍ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് കേബിള്‍ കണക്ഷനെ ആശ്രയിക്കുന്നത്. വര്‍ഷാവര്‍ഷം കേബിള്‍ ടെലിവിഷന്‍ മേഖലയില്‍ നിന്ന് ഏതാണ്ട് 900 കോടിയുടെ വരുമാനമാണ് ലഭിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്