×

9 വര്‍ഷത്തെ വാദ പ്രതിവാദങ്ങള്‍ – അഹിന്ദുക്കള്‍ സമിതിയില്‍ വേണ്ട ; കേന്ദ്ര സര്‍ക്കാരും അംഗമാകും

ന്യൂഡല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രം കേസില്‍ സുപ്രധാന വിധി. ക്ഷേത്രത്തിന്റെ ഭരണത്തില്‍ രാജകുടുംബത്തിനുള്ള അവകാശം ശരിവെച്ച്‌ കൊണ്ടു സുപ്രീംകോടതി ഉത്തരവിട്ടു. ക്ഷേത്രത്തിന്റെ ഭരണച്ചുമതല താല്‍ക്കാലിക സമിതിക്കാണെന്നും തല്‍ക്കാലം ഇത് തന്നെ തുടരമെന്നും കോടതി ഉത്തരവിട്ടു ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ അപ്പീലിലാണു വിധി.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാല്‍ അതിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി പറയുന്നത്. പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏല്‍പിക്കണം എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താത്കാലിക സമിതി തത്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരണം. തുടര്‍ന്ന് രാജകുടുംബ പ്രതിനിധിയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയും അടങ്ങിയ പുതിയ ഭരണസമിതിയെ ഇനി തെരഞ്ഞെടുക്കണം. സമിതിയില്‍ അഹിന്ദുക്കള്‍ പാടില്ലെന്നും സുപ്രിംകോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ബി നിലവറ തുറക്കുന്നത് അടക്കമുള്ള കാര്യത്തില്‍ തീരുമാനം പുതിയ ഭരണസമിതി കൈക്കൊള്ളും.

: പത്മനാഭസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ രാജകുടുംബത്തിനുള‌ള അവകാശം സംരക്ഷിക്കുന്നതിന് സുപ്രീംകോടതിയില്‍ കേസില്‍ ഒപ്പം നിന്നവരോടും അതിനായി പ്രാര്‍ത്ഥിച്ചവരോടുമുള‌ള നന്ദിയും സന്തോഷവുമറിയിച്ച്‌ രാജകുടുംബം. ‘സുപ്രീംകോടതിയില്‍ നിന്നുണ്ടായ തീരുമാനത്തില്‍ സന്തോഷം മാത്രമാണ് തോന്നുന്നത്. ഒപ്പം നിന്നവരോടും പ്രാര്‍ത്ഥിച്ചവരോടുമെല്ലാം നന്ദിയും സന്തോഷവും അറിയിക്കുന്നു.’ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്‌മിഭായ് പ്രതികരിച്ചു. വിധിയുടെ വിശദാംശങ്ങള്‍ മുഴുവന്‍ അറിഞ്ഞിട്ടില്ല. നിയമ വിദഗ്ധരുമായി അതുസംബന്ധിച്ച്‌ ആശയ വിനിമയം നടത്തി വരികയാണെന്നും രാജകുടുംബം പ്രതികരിച്ചു.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഒരു പൊതു ക്ഷേത്രമായി തുടരും എന്നാല്‍ ക്ഷേത്ര നടത്തിപ്പില്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി വിധിയുണ്ടായത്.

നിലവില്‍ ജില്ലാ ജഡ്‌ജി അദ്ധ്യക്ഷനായ ഒരു താല്‍ക്കാലിക സമിതി ക്ഷേത്രഭരണം തുടരണമെന്നും തുടര്‍ന്ന് രാജകുടുംബ പ്രതിനിധിയെയും സര്‍ക്കാര്‍ പ്രതിനിധിയെയും ചേര്‍ത്തുള‌ള ഒരു ഭരണസമിതിയെ തിരഞ്ഞെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top