×

പത്തനംതിട്ടയില്‍ ശശികുമാര വര്‍മ്മ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാവും; എന്‍ഡിഎയ്ക്ക് പത്തിടത്ത് സ്വതന്ത്രര്‍

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പത്ത് മണ്ഡലങ്ങളില്‍ സ്വതന്ത്രരെ നിര്‍ത്താന്‍ ആര്‍എസ്‌എസ് ആലോചിക്കുന്നു. സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി രാംലാല്‍ ബിജെപി നേതൃത്വത്തിന് കൈമാറി. തിരുവനന്തപുരം മണ്ഡലത്തില്‍ ഏഴ് പേരുടെ സാധ്യത പട്ടികയാണ് കൈമാറിയത്. പട്ടികയില്‍ സുരേഷ് ഗോപിയുടെയും കുമ്മനം രാജശേഖരന്റെയും പേരുകള്‍ ഉള്‍പ്പെടുന്നു.

ബിജെപി നേതാക്കളെ പൂര്‍ണമായി മാറ്റി നിര്‍ത്തി 20 മണ്ഡലങ്ങളുടെയും ചുമതല ആര്‍എസ്‌എസ് ഏറ്റെടുത്തതിന് പിന്നാലെയാണ് പത്തോളം മണ്ഡലങ്ങളില്‍ സ്വതന്ത്രരെ പരിഗണിക്കാനുള്ള നീക്കം. ഇതിന്റെ ഭാഗമായി മണ്ഡലങ്ങളുടെ മനസ്സ് അറിയാന്‍ സ്വകാര്യ ഏജന്‍സികള്‍ വഴി ആര്‍എസ്‌എസ് സര്‍വെ നടത്തിയിരുന്നു. ഈ സര്‍വെയുടെ അടിസ്ഥാനത്തിലാണ് പത്തനംതിട്ടയില്‍ പൊതു സ്വതന്ത്രനായി ശശികുമാര വര്‍മ്മയുള്‍പ്പടെയുള്ളവരുടെ ലിസ്റ്റ് ബിജെപി നേതൃത്വത്തിന് കൈമാറിയത്. സ്ഥാനാര്‍ത്ഥികളുടെ സാധ്യതയും ന്യൂനതകളും സര്‍വെയില്‍ തേടിയിരുന്നു.

കൂടുതല്‍ പൊതുസ്വതന്ത്രരെ സ്ഥാനാര്‍ത്ഥികളാക്കുന്നതിലൂടെ പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്താനും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ വോട്ടുകള്‍ ലഭിക്കാനും കഴിയുമെന്നാണ് ആര്‍എസ്‌എസിന്റെ കണക്കുകൂട്ടല്‍. തെരഞ്ഞടുപ്പ് പ്രചാരണത്തിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ള പ്രമുഖനേതാക്കളെ മണ്ഡലങ്ങളിലെത്തിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top