പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് – മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത് ആര് ? തന്ത്രങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: പ്രവചനാതീതമായ പോരാട്ടത്തിന്റെ വീറും വാശിയും അതേ അളവില്‍ പ്രകടമാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ഇന്ന് നിശ്ശബ്ദ പ്രചരണത്തിനു ശേഷം നാളെ വിധിയെഴുത്തിലേക്കു നീങ്ങുമ്ബോള്‍ ആകാംക്ഷയുടെ മുള്‍മുനയിലാണ് രാഷ്ട്രീയകേരളം.
സംഘര്‍ഷാവസ്ഥയിലേക്കു വരെ കാര്യങ്ങളെത്തിക്കുമാറ് കൊട്ടിക്കലാശത്തില്‍ പലേടത്തും പ്രവര്‍ത്തകരുടെ അണപൊട്ടിയ ആവേശം വോട്ടിംഗില്‍ എന്തു പ്രതിഫലനമുണ്ടാക്കുമെന്നതാണ് അറിയേണ്ടത്. തീക്ഷ്ണമായ ത്രികോണപ്പോരിനു വേദിയായ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ ജയം ആര്‍ക്കെന്നതിനൊപ്പം മൂന്നാം സ്ഥാനത്തേക്ക് ആരു തള്ളപ്പെടും എന്നതും ആകാംക്ഷയുണര്‍ത്തുന്ന ചോദ്യം. 2.61 കോടി വോട്ടര്‍മാരാണ് വിധിനിര്‍ണയിക്കേണ്ടത്. വിധിയെഴുതിക്കഴിഞ്ഞാലും ഫലമറിയാന്‍ ഒരു മാസം കാത്തിരിക്കണം.
നീണ്ട 43 ദിവസത്തെ പ്രചാരണ കാലയളവില്‍ മുഖ്യ അജന്‍ഡയായി കളമടക്കി വാണത് ദേശീയ രാഷ്ട്രീയമാണെങ്കിലും കൊഴുപ്പിക്കാന്‍ ശബരിമല ഉള്‍പ്പെടെ സംസ്ഥാനത്തെ പൊള്ളിച്ച രാഷ്ട്രീയ വിവാദങ്ങളുമുണ്ടായി. എന്‍.ഡി.എയ്‌ക്കായി പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അത് ഊതിക്കത്തിച്ചത്. ശബരിമല വിവാദത്തിന്റെ കേന്ദ്രസ്ഥാനമായ പത്തനംതിട്ടയില്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ ഏറ്റവുമൊടുവില്‍ നടത്തിയ റോഡ്ഷോ വരെ ശബരിമലയിലെ രാഷ്ട്രീയമുതലെടുപ്പ് നീണ്ടു. അമിത് ഷായുടെ റോഡ് ഷോ ബി.ജെ.പി- എന്‍.ഡി.എ അണികളിലുണ്ടാക്കിയ ആവേശം ചെറുതായിരുന്നില്ല.
ബി.ജെ.പി വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ഇതിനു പിന്നാലെയെത്തി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്