പത്തനംതിട്ടയില്‍ സുരേന്ദ്രനെ വെട്ടി ശ്രീധരന്‍ പിള്ള സ്ഥാനാര്‍ത്ഥിയായാല്‍ വന്‍ പ്രതിഷേധം ഉയരുമെന്ന് സൂചന
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട സീറ്റിനെക്കുറിച്ചുള്ള തര്‍ക്കം ബി.ജെ.പിയുടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും സാദ്ധ്യതയെ ബാധിക്കുന്ന രീതിയിലേക്ക് വഷളായെന്ന് പാര്‍ട്ടിയില്‍ മുറുമുറുപ്പ്. ഇനി ഏച്ചുകെട്ടി പരിഹരിച്ചാലും എല്ലാ സീറ്റുകളെയും പത്തനംതിട്ട തര്‍ക്കം പ്രതികൂലമായി ബാധിച്ചേക്കുമോ എന്ന ആശങ്കയിലാണ് നേതാക്കള്‍.
പത്തനംതിട്ടയില്‍ ഉറച്ച് സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള നില്‍ക്കുന്നതോടെ കെ. സുരേന്ദ്രന് ഏത് സീറ്റ് നല്‍കുമെന്നതിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പമാണ് സ്ഥാനാര്‍ത്ഥി പട്ടിക നീളുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. പത്തനംതിട്ടയിലോ തൃശൂരിലോ അല്ലാതെ മത്സരിക്കാനില്ലെന്ന് കെ.സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, ശ്രീധരന്‍ പിള്ള പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയാല്‍ വന്‍ പ്രതിഷേധം ഉയരുമെന്ന സൂചനയും ചില നേതാക്കള്‍ നല്‍കുന്നു. കെ.സുരേന്ദ്രന് തൃശൂര്‍ സീറ്റ് നല്‍കിയാലും ശ്രീധരന്‍ പിള്ളയെ പത്തനംതിട്ടയില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണത്രേ പാര്‍ട്ടി അണികളില്‍ പലരുടേയും നിലപാട്. ശബരിമല സമര നായകനായ കെ. സുരേന്ദ്രന് സീറ്ര് നിഷേധിക്കുകയും ശ്രീധരന്‍ പിള്ളയ്ക്ക് സീറ്റ് നല്‍കുകയും ചെയ്താല്‍ മറ്റ് മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ പ്രകടനത്തെ അത് ബാധിക്കുമോ എന്ന ആശങ്കയും ചില നേതാക്കള്‍ പങ്കുവയ്ക്കുന്നു. പത്തനംതിട്ടയില്‍ സുരേന്ദ്രനെ മത്സരിപ്പിക്കുന്നത് ഗുണകരമാകുമെന്ന് അടുപ്പക്കാര്‍ ശ്രീധരന്‍ പിള്ളയെ അറിയിച്ചതായും സൂചനയുണ്ട്.
സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതില്‍ നേതാക്കള്‍ക്കും അണികള്‍ക്കും അതൃപ്തിയുണ്ട്.
എല്‍.ഡി.എഫ് എല്ലാ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഒന്നാം റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കി. യു.ഡി.എഫ് നാല് സീറ്റില്‍ ഒഴികെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിക്കഴിഞ്ഞു. ഇനിയും സ്ഥാനാര്‍ത്ഥി പട്ടിക വൈകിയാല്‍ അത് പ്രചാരണത്തെ ബാധിക്കുമോ എന്നാണ് ബി.ജെ.പി അണികളുടെ ആശങ്ക.
പത്തനംതിട്ടയിലെ തര്‍ക്കത്തെ തുടര്‍ന്ന് ശനിയാഴ്‌ച ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇന്നത്തേക്ക് മാറ്റിയ യോഗം ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നിര്യണത്തെ തുടര്‍ന്ന് മാറ്റിവച്ചു.
കേരള ബി.ജെ.പിയില്‍ ഉണ്ട്. പിടിവാശി ഉപേക്ഷിച്ച് അതേ സമയം സുരേന്ദ്രന് സീറ്റ് നിഷേധിക്കാന്‍ തൃശ്ശരില്‍ മത്സരിക്കാന്‍ ‘ ബി.ജെ.പിിയിലെ ഒരു വിഭാഗം തുഷാര്‍ ‘വെള്ളാപ്പള്ളി’യില്‍ സമ്മര്‍ദ്ദം്ദം ചെലുത്തുക യായിരുന്നുവെന്നും ആരോപണമുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്