×

അമേരിക്കന്‍ നഴ്സിന്റെ പാസ്റ്ററായ ഭര്‍ത്താവിന്റെ പ്രേമകഥ ഇങ്ങനെ..

കായംകുളം: ഭര്‍ത്താവിന്റെയും അയാളുടെ കാമുകിയുടെയും ചതി അമേരിക്കയില്‍ നഴ്സായ തൃശ്ശൂര്‍ സ്വദേശിനി അറിയുന്നത് ഭര്‍ത്താവ് നാട്ടില്‍ പോയി മടങ്ങിവരാന്‍ വൈകിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ.

കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസില്‍ സിജു കെ.ജോസ് എന്ന 52കാരനാണ് ഭാര്യയുടെ അക്കൗണ്ടില്‍ നിന്നും ഒന്നേകാല്‍ കോടി രൂപ 30കാരിയായ കാമുകിയുടെ അക്കൗണ്ടിലേക്ക് മാറ്റി ആഢംബര ജീവിതം നയിച്ചത്. നാട്ടില്‍നിന്നു മടങ്ങിയെത്താന്‍ വൈകിയതില്‍ ഭാര്യയ്ക്കു സംശയം തോന്നി. ബാഗ് പരിശോധിച്ചപ്പോള്‍ ലഭിച്ച ചില രേഖകളില്‍ നിന്നാണ് പണം അക്കൗണ്ടില്‍നിന്നു മാറ്റിയത് അറിഞ്ഞത്.

കായംകുളം എച്ച്‌ഡിഎഫ്സി ബാങ്ക് ശാഖയിലെ പ്രിയങ്കയുടെ അക്കൗണ്ടിലേക്കാണു പണം മാറ്റിയത്. ഈ തു‌ക ഉപയോഗിച്ച്‌ പ്രിയങ്ക ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിജുവിന്റെ തൃശൂര്‍ സ്വദേശിനിയായ ഭാര്യ യുഎസില്‍ നഴ്‌സാണ്. രണ്ട് ആശുപത്രികളില്‍ ജോലി ചെയ്യുന്ന അവരുടെ ഒരു ആശുപത്രിയില്‍ നിന്നുള്ള വരുമാനമാണ് നാട്ടിലുള്ള അക്കൗണ്ടിലേക്കു മാറ്റി തട്ടിപ്പ് നടത്തിയത്. ഒന്നേകാല്‍ കോടി രൂപ മാറ്റിയതില്‍ ഇനി 28 ലക്ഷം ബാക്കിയുണ്ട്. ഇതു പൊലീസിന്റെ നിര്‍ദേശപ്രകാരം മരവിപ്പിച്ചു. പ്രിയങ്കയ്ക്ക് സിജുവിന്റെ കുടുംബവുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പാസ്റ്ററായ സിജുവിന്റെ ഫേസ്ബുക്ക് പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ അംഗമായിരുന്നു പ്രിയങ്ക. ഇതുവഴിയാണ് ഇവര്‍ പരിചയത്തിലാകുന്നത്. സിജുവിന്റെ ഭാര്യയുമായും പ്രിയങ്കയ്ക്ക് അടുപ്പമുണ്ടായിരുന്നു. ഇവരുമായി പ്രിയങ്ക ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍, ഭര്‍ത്താവുമായി പ്രിയങ്ക അടുപ്പത്തിലാണെന്ന് ഭാര്യ അറിഞ്ഞിരുന്നില്ല. സിജു ഇടയ്ക്കിടെ യുഎസില്‍ നിന്നു നാട്ടിലെത്തി മടങ്ങിയിരുന്നു. ഒടുവില്‍ നാട്ടിലെത്തിയ ശേഷം മടങ്ങിവരാന്‍ താമസിച്ചതോടെയാണ് യുവതി ഭര്‍ത്താവിന്റെ ഇടപാടുകളെ കുറിച്ച്‌ അന്വേഷിച്ചത്. സംഭവം മനസിലാക്കിയ സിജുവിന്‍റെ ഭാര്യ കായംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് കേസെടുത്തതോടെ സിജുവും പ്രിയങ്കയും ഒളിവില്‍ പോയി. ഇവര്‍ ഡല്‍ഹിയില്‍നിന്ന് നേപ്പാളിലേക്ക് കടന്നു. എന്നാല്‍ നേപ്പാളില്‍നിന്ന് തിരിച്ച്‌ ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. ഡല്‍ഹി എയര്‍ പോര്‍ട്ടിലെ എമിഗ്രേഷന്‍ വിഭാഗം ഇവരെ തടഞ്ഞുവെച്ചു കായംകുളം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജെ. ജയ്‌ദേവ് ഐ .പി . എസിന്റെ നേതൃത്വത്തില്‍ കായംകുളം ഡി.വൈ.എസ്.പി അലക്‌സ് ബേബി, സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐ. നിയാസ്, പൊലീസുകാരായ ബിനു മോന്‍ , അരുണ്‍ , അതുല്യ മോള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഭാര്യ പരാതി കൊടുത്തതോടെയാണ് പ്‌സറ്ററിന് പണി കിട്ടിയത്. ഭാര്യയുടെ ചെലവില്‍ നാട്ടില്‍ സുവിശേഷം പ്രസംഗിച്ച്‌ നടന്ന സിജു,പണം ധൂര്‍ത്തടിക്കലാണെന്ന് ബന്ധുക്കളുടെ പരാതി. സോഷ്യല്‍മീഡിയകളില്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ സജീവമാണ് സിജു. ഇത്തരത്തില്‍ നിരവധി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിരുന്നു. എന്നാല്‍ പ്രിയങ്കയുമായി വഴിവിട്ട രീതിയിലേക്ക് ബന്ധം വളര്‍ന്നിരുന്നു. ഇതോടെ ഇവരുടെ ധൂര്‍ത്തിന് പണം വേണ്ടി വന്നതോടെയാണ്, ഭാര്യയുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടാന്‍ തീരുമാനിച്ചത്. ജോയിന്റ് അക്കൗണ്ട് ആയിരുന്നിട്ട് കൂടി,അതില്‍ നിന്നും കാമുകിയുെട അക്കൗണ്ടിലേക്ക് ഒരുകോടി ഇരുപത് ലക്ഷം മാറ്റിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top