×

പെന്‍ഷന്‍ പ്രായ – ” പാര്‍ട്ടി അറിയാതെ എടുത്ത തീരുമാനം ആയതുകൊണ്ടാണു മുഖ്യമന്ത്രി അതു മരവിപ്പിച്ചത് ” എം വി ഗോവിന്ദന്‍

തിരുവനന്തപുരം:

നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുംമുമ്ബ് പാര്‍ട്ടിയും മുന്നണിയും അറിയണമെന്ന വ്യക്തമായ രാഷ്ട്രീയ സന്ദേശമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പെന്‍ഷന്‍ പ്രായ വിഷയം മുന്‍നിര്‍ത്തി സര്‍ക്കാറിന് നല്‍കുന്നതും.

 

സര്‍ക്കാര്‍ നടപടി പിന്‍വലിച്ച ശേഷം പാര്‍ട്ടിക്ക് അറിവില്ലായിരുന്നു, പാര്‍ട്ടി നയത്തിനനുസരിച്ചായിരുന്നില്ല എന്നൊക്കെ വിശദീകരിച്ച്‌ സംസ്ഥാന സെക്രട്ടറി മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രതികരിക്കുന്ന സംഭവം മുമ്ബ് അധികമില്ല. പിണറായി ഒന്നും രണ്ടും സര്‍ക്കാറിന്റെ ഇതുവരെയുള്ള കാലയളവിലും പാര്‍ട്ടി പരസ്യമായി സര്‍ക്കാറിനെ തിരുത്തിയിരുന്നില്ല.

പെന്‍ഷന്‍ പ്രായ വര്‍ധന വിഷയത്തില്‍ മുഖ്യമന്ത്രിതന്നെ ഇടപെട്ട് തീരുമാനം മരവിപ്പിച്ച ശേഷമാണ് എം വി ഗോവിന്ദന്റെ പരസ്യപ്രതികരണമെന്നതും ശ്രദ്ധേയമാണ്.

ഗോവിന്ദന്‍ തലപ്പത്തേക്ക് വരുമ്ബോള്‍ പാര്‍ട്ടിയുടെ ശൈലിയില്‍ എന്തു മാറ്റം വരുമെന്ന ആകാംക്ഷയുണ്ടായിരുന്നു. അതിനുള്ള മറുപടിയായി ഈ നിലപാടിനെ വിലയിരുത്തുന്നവരുണ്ട്. പാര്‍ട്ടി അധികാരകേന്ദ്രമാകരുതെന്നും സര്‍ക്കാറിന്റെ ദൈനംദിന കാര്യത്തില്‍ ഇടപെടല്‍ വേണ്ടെന്നും നയപരമായ കാര്യം അറിയണമെന്നുമുള്ള ശൈലിയായിരുന്നു കോടിയേരിക്ക്. പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെങ്കിലും പരസ്യ പ്രതികരണം അദ്ദേഹം നടത്തിയിരുന്നില്ല. അതുമായി താരതമ്യം ചെയ്യുമ്ബോള്‍ എം വി ഗോവിന്ദന്റേത് ശൈലീമാറ്റമായി കാണാം. എല്ലാം പാര്‍ട്ടി അറിയണമെന്ന സന്ദേശം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കുകയാണ് അദ്ദേഹം.

പാര്‍ട്ടി അറിയാതെ എടുത്ത തീരുമാനം ആയതുകൊണ്ടാണു മുഖ്യമന്ത്രി മുന്‍കയ്യെടുത്ത് അതു മരവിപ്പിച്ചത് എകെജി സെന്ററിനു പുറത്ത് ഗോവിന്ദന്‍ മാധ്യമങ്ങളോടു പറഞ്ഞത്. പാര്‍ട്ടി അറിയാതെ എടുക്കുന്ന തീരുമാനങ്ങള്‍ അകാലചരമം അടയുമെന്ന് മറ്റൊരു അഭിമുഖത്തില്‍ അദ്ദേഹം തുറന്നടിച്ചു. സര്‍ക്കാരില്‍ പാര്‍ട്ടി പിടിമുറുക്കുന്നതിന്റെ സൂചന ഗോവിന്ദന്റെ പ്രതികരണത്തില്‍ പ്രകടമായി. പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള തീരുമാനം ബുധനാഴ്ച മന്ത്രിസഭാ യോഗം മരവിപ്പിച്ച ശേഷവും ഇക്കാര്യത്തില്‍ അദ്ദേഹം അതൃപ്തി പരസ്യമാക്കിയതും ശ്രദ്ധേയം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ ഇന്ന് ആരംഭിക്കാനിരിക്കെയാണ് പുതിയ സെക്രട്ടറി തന്റെ പ്രവര്‍ത്തനശൈലി വ്യക്തമാക്കിയത്.

അതേസമയം പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സിപിഎം അറിഞ്ഞിരുന്നില്ലെന്ന് പറയുമ്ബോഴും നിലവില്‍ പാര്‍ട്ടി സെക്രട്ടറിയായ എം വിഗോവിന്ദന്‍ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം പങ്കെടുത്ത മന്ത്രിസഭായോഗത്തില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പരിഗണയ്ക്കു വന്നിരുന്നു. ഏപ്രില്‍ 20ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണു പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച സെക്രട്ടറിതല സമിതിയുടെ റിപ്പോര്‍ട്ട് പരിഗണനയ്ക്കു വന്നത്. ആ സമയം എക്സൈസ്, തദ്ദേശ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു എം വിഗോവിന്ദന്‍. അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുത്തത് ഓഗസ്റ്റ് 28നാണ്. സെപ്റ്റംബര്‍ ആദ്യവാരമാണ് എം വിഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവച്ചത്.]

 

. യുവജന സംഘടനകള്‍ ശക്തമായി രംഗത്ത് വന്നതോടെ ഉത്തരവ് മരവിപ്പിക്കേണ്ട സാഹചര്യമുണ്ടായി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top