×

ദേവന്റെ പിതൃസ്ഥാനീയനായ തന്ത്രിയെയും, അയ്യപ്പന്റെ പിതൃസ്ഥാനം വഹിക്കുന്ന കൊട്ടാരത്തെയും അപമാനിച്ചു- സെക്രട്ടറി

പത്തനംതിട്ട: സുപ്രിംകോടതി വിധി നടപ്പാക്കുന്നതിന്റെ മറവില്‍ തന്ത്രിയേയും പന്തളം കൊട്ടാരത്തേയും സര്‍ക്കാര്‍ അപമാനിച്ചെന്ന് പന്തളം കൊട്ടാരം സെക്രട്ടറി നാരായണവര്‍മ്മ. സംസ്‌കാരം ഉള്ളത് കൊണ്ടാണ് പ്രതികരിക്കാതിരുന്നത്. ജനങ്ങള്‍ അത് തിരിച്ചറിഞ്ഞിട്ടുണ്ട്.

ദേവന്റെ പിതൃസ്ഥാനീയനായ തന്ത്രിയെയും അയ്യപ്പന്റെ പിതൃസ്ഥാനം വഹിക്കുന്ന കൊട്ടാരത്തെയും വളരെ അപമാനിച്ചു. എന്തും നേരിടാനുള്ള വിശാല മനസ്ഥിതി പന്തളം കൊട്ടാരത്തിനും തന്ത്രി കുടുംബത്തിനുമുണ്ട്. അവരാരും അതിലൊന്നും പ്രതികരിക്കില്ല. അതിന്‍രേതായ മഹത്വത്തിലേ അവര്‍ നില്‍ക്കുകയുള്ളൂ.

സന്തോഷം നല്‍കിയ തീര്‍ത്ഥാടന കാലമല്ല കഴിഞ്ഞു പോയത്. സുപ്രിംകോടതി വിധി നടപ്പാക്കണമെന്നാണ് പറയുന്നത്. എന്നാല്‍ സുപ്രിംകോടതി വിധി അന്തിമമല്ലെന്നും നാരായണവര്‍മ്മ അഭിപ്രായപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top