ശബരിമല – നവംബര്‍ 13 ന് . വൈകീട്ട് മൂന്നിന് തുറന്ന കോടതി പരിഗണിക്കും – ചീഫ് ജസ്റ്റിസ് ; അയ്യപ്പന്റെ അനുഗ്രഹമാണിത്’; പന്തളം രാജകുടുംബം
ഡല്‍ഹി : ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ നവംബര്‍ 13ന് പരിഗണിക്കാനുളള സുപ്രിംകോടതി തീരുമാനം സന്തോഷകരമെന്ന് പന്തളം രാജകുടുംബം. അയ്യപ്പന്റെ അനുഗ്രഹമാണിതെന്ന് വിശ്വസിക്കുന്നതായി പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മ പ്രതികരിച്ചു.
ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ നവംബര്‍ 13 ന് വൈകീട്ട് മൂന്നിന് തുറന്ന കോടതി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. കോടതി വിധിക്കെതിരായ റിട്ട് ഹര്‍ജികളും പുനഃപരിശോധന ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്.
ദേശീയ അയ്യപ്പ ഭക്ത അസോസിയേഷനും, എസ് ജയ രാജ്കുമാറും നല്‍കിയ റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്ന കാര്യത്തില്‍ പരിഗണിക്കുമെന്നാണ് ഇന്നലെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അഭിഭാഷകനായ മാത്യു നെടുമ്ബാറ കേസുമായി ബന്ധപ്പെട്ട് ഏതാനും പുനഃപരിശോധന ഹര്‍ജികളും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. അപ്പോള്‍ ഹര്‍ജികളെല്ലാം നവംബര്‍ 13 ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
ശബരിമല വിധിക്കെതിരെ മൊത്തം 19 പുനഃപരിശോധനാ ഹര്‍ജികളുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇന്നലെ അറിയിച്ചിരുന്നു. നവംബര്‍ 17 നാണ് മണ്ഡല പൂജയ്ക്കായി ശബരിമല നട തുറക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്