പമ്പ പുനരുദ്ധാരണം- നിത്യചെലവിനുള്ളത് അയ്യപ്പന്‍ പിന്നീട് തന്നോളും പിണറായി പത്മകുമാറിനോട് പറഞ്ഞത് ഇങ്ങനെ
മ്ബയിലെ രണ്ടു പാലങ്ങള്‍ ഒലിച്ചു പോയി. പമ്ബ ഗതിമാറി ഒഴുകിയത് കാരണം രാമമൂര്‍ത്തി മണ്ഡപം അടക്കം തകര്‍ന്നു. ദേവസ്വം ഓഡിറ്റോറിയവും വ്യാപാര സ്ഥാപനങ്ങളും മുങ്ങിപ്പോയി. അതിലെല്ലാം വലിയ തിരിച്ചടിയാണ് ശബരിമല സന്നിധാനത്തേക്ക് ഭക്തര്‍ക്ക് പോകാന്‍ സാധിക്കുന്നില്ല എന്നത്. ഭക്തര്‍ക്ക് സന്നിധാനത്ത് ചെന്നെത്താന്‍ കഴിയാത്തതിനാല്‍ വരുമാനവും നിലച്ചു. നിലവില്‍ 100 കോടിയുടെ നഷ്ടമാണ് പമ്ബയിലുണ്ടായിരിക്കുന്നത്. ഇത് പുനരുദ്ധരിക്കണമെങ്കില്‍ അതില്‍ ഏറെ തുക വേണ്ടി വരുമെന്നും പ്രസിഡന്റ് മുഖ്യമന്ത്രിയോട് ചോദിച്ചു.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. പത്മകുമാര്‍ പറഞ്ഞതു മുഴുവന്‍ ശ്രദ്ധിച്ചു കേട്ടതിന് ശേഷം പിണറായി ആദ്യം ചോദിച്ചത് ദേവസ്വം ബോര്‍ഡിന്റെ കൈയില്‍ നിക്ഷേപമായി എന്തുണ്ട് എന്നായിരുന്നു. 1200 കോടിയോളം ഉണ്ടാകുമെന്നായിരുന്നു പ്രസിഡന്റിന്റെ മറുപടി. തല്‍ക്കാലം അത് ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. എന്നാല്‍, ജീവനക്കാരുടെ ശമ്ബളം, വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ഇവയൊക്കെ നല്‍കേണ്ടി വരുന്നതിനാല്‍ ആ തുക ബോര്‍ഡിന് ആവശ്യമാണെന്ന് പത്മകുമാര്‍ പറഞ്ഞു.
അപ്പോഴായിരുന്നു ഏവരെയും ഞെട്ടിച്ച് പിണറായിയുടെ പ്രതികരണം-തല്‍ക്കാലം സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ല. അക്കൗണ്ടില്‍ ഉള്ളതെടുത്ത് പുനര്‍ നിര്‍മ്മാണം നടത്തുക. ബാക്കി ചെലവിനുള്ളത് അയ്യപ്പന്‍ തരും. ഉത്തരം മുട്ടിപ്പോയ ദേവസ്വം സംഘം ഒന്നും മിണ്ടാന്‍ കഴിയാതെ സ്ഥലം വിടുകയായിരുന്നു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്