പത്മജയുടെ അഭിപ്രായം സ്വാഗതാര്‍ഹ; നഷ്ടപരിഹാരം ഉമ്മന്‍ചാണ്ടി നല്‍കണമെന്ന് കോടിയേരി
തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസിലെ സുപ്രീംകോടതി വിധി കോണ്‍ഗ്രസ്സ് സംസ്‌ക്കാരത്തിന്റെ ജീര്‍ണ്ണമുഖം പുറത്തുകൊണ്ടു വന്നിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.അനാവശ്യമായി പ്രതി ചേര്‍ത്ത് പീഢിപ്പിച്ചതിന് ശാസ്ത്രജ്ഞന്‍ നമ്ബി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീംകോടതി ഉത്തരവിന് ഉത്തരവാദി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ്സുമാണ്. അതിനാല്‍ ഈ തുക ഉമ്മന്‍ചാണ്ടിയും കെ.പി.സി.സിയും നല്‍കണമെന്ന് കോടിയേരി പറഞ്ഞു
പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ഖജനാവിനെ ഈ ബാധ്യതയില്‍ നിന്നും ഒഴിവാക്കാനുള്ള ധാര്‍മ്മികതയും മാനുഷ്യകതയും കാണിക്കണം. അധികാരത്തിനു വേണ്ടി എന്ത് നീചകൃത്യവും ചെയ്യുന്നവരുടെ കൂട്ടമാണ് കോണ്‍ഗ്രസ്സെന്ന് ചാരക്കേസ് വ്യക്തമാക്കുന്നു.അധികാരം പിടിയ്ക്കാനായി ആന്റണി കോണ്‍ഗ്രസ്സ് നടത്തിയ കൊട്ടാരവിപ്ലവത്തിന്റെ ഭാഗമായി വ്യാജമായി ചമച്ചതാണ് ചാരക്കേസ്സ്. ഇതിനുള്ള താക്കീതാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ വിധിയെന്നും കോടിയേരി പറഞ്ഞു.
ചാരക്കേസിന്റെ ഉപജ്ഞാതാക്കളായ 5 പേരുകള്‍ ജുഡീഷ്യല്‍ കമ്മീഷന് മുമ്ബാകെ അറിയിക്കുമെന്ന പത്മജയുടെ അഭിപ്രായം സ്വാഗതാര്‍ഹമാണ്. കെ.കരുണാകരന്‍ തന്നോട് വെളിപ്പെടുത്തിയ ആ പേരുകള്‍ ജുഡീഷ്യല്‍ കമ്മീഷനെ ധരിപ്പിക്കേണ്ടത് അച്ഛനോട് കാട്ടേണ്ട നീതിയാണെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്സില്‍ നിന്നും ഉയരാന്‍ പോകുന്ന സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങാതെ പേരുകള്‍ വെളിപ്പെടുത്താന്‍ തയ്യാറാകണം. ഒരടിസ്ഥാനവുമില്ലാതെ ക്രിമനല്‍ കേസ് ചുമത്തുകയായിരുന്നു ചാരക്കേസ്സിലുണ്ടായതെന്ന കോടതി നിരീക്ഷണം ഗൗരവമുള്ളതാണെന്നും കോടിയേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്