പാലാരിവട്ടംപാലം പൊളിച്ചുപണിയാം – അഭിഷേക് സിംഗിന്റെ വാദങ്ങള്‍ തള്ളി – വേണുഗോപാലിന്റെ വാദം അംഗീകരിച്ച് വിധി
ന്യൂഡല്‍ഹി: പാലാരിവട്ടം പാലം പൊളിച്ച് പണിയാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി അനുമതി നല്‍കി. പാലം പൊളിക്കുന്നതിന് മുമ്ബ് ഭാരപരിശോധന നടത്തണം എന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പാലം പണിയുന്നതും ആയി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് എത്രയും വേഗം തുടര്‍ നടപടികള്‍ സ്വീകരിക്കാം എന്ന് ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് വ്യക്തമാക്കി. സ്ട്രക്ച്ചറല്‍ എന്‍ജിനീയര്‍മാര്‍ ഉള്‍പ്പടെ ഉള്ള വിദഗ്ദ്ധര്‍ ആണ് മേല്‍പാലം അപകടാവസ്ഥയില്‍ ആണെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത് എന്ന് കോടതി ചൂണ്ടിക്കാട്ടി. അത്തരം ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പാലം പൊളിക്കാന്‍ തീരുമാനിച്ചതില്‍ തെറ്റ് ഇല്ല എന്നും കോടതി ചൂണ്ടക്കാട്ടി.
ഇ. ശ്രീധരന്‍ നടത്തിയ ചില അഭിപ്രായപ്രകടനങ്ങളെ തുടര്‍ന്ന് ആണ് സംസ്ഥാന സര്‍ക്കാര്‍ പാലം പൊളിക്കാന്‍ ഉള്ള നടപടികളിലേക്ക് കടന്നത് എന്ന് പാലം നിര്‍മ്മാതാക്കള്‍ ആയ ആര്‍ ഡി എസ് പ്രോജെക്സ്റ്റിന് വേണ്ടി ഹാജര്‍ ആയ അഭിഷേക് മനു സിംഗ്വി ആരോപിച്ചു. ശ്രീധരന്റെ ഈഗോ ആണ് ഇത്തരം ഒരു അഭിപ്രായപ്രകടനത്തിന് കാരണം ആയത് എന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ രാജ്യം കണ്ട ഏറ്റവും പ്രഗത്ഭനായ എന്‍ജിനീയര്‍ ആണ് ശ്രീധരന് എന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജര്‍ ആയ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ശ്രീധരന് എതിരായ പരാമര്‍ശം പ്രതിഷേധാര്‍ഹം ആണെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്