×

വില കുത്തനെ ഉയര്‍ത്തി പാകിസ്ഥാൻ, ലിറ്റര്‍ വില 300 കടന്നു ഡീസലിന് 311 രൂപ

സ്ലാമാബാദ്: പാകിസ്ഥാനില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയര്‍ത്തി സര്‍ക്കാര്‍. പെട്രോളിന്14.91 രൂപയും ഹൈസ്പീഡ് ഡീസലിന് 18.44 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്.നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 305.36 രൂപയും ഡീസലിന് 311.84 രൂപയുമാണ് വില.

പാകിസ്ഥാൻ കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിട്ടുക്കൊണ്ടിരിക്കുമ്ബോഴാണ് പുതിയ വെല്ലുവിളി.ഇത് സാധാരണക്കാരെയും ബിസിനസ് പ്രവര്‍ത്തകരെയും ആശങ്കയിലാക്കിയിരിക്കുകയാണ്.പാകിസ്ഥാൻ രൂപയുടെ മൂല്യത്തകര്‍ച്ചയാണ് സാമ്ബത്തിക പ്രതിസന്ധിയുടെ കാരണം.\\

 

പ്രധാന മന്ത്രി അൻവാറുല്‍ ഹഖ് കാക്കറിന്റെ കീഴിലുളള സര്‍ക്കാരാണ് പുതിയ വില പ്രഖ്യാപിച്ചത്.അടുത്തിടെയാണ് രാജ്യം വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചത്.ഇത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി അൻവര്‍ ഉല്‍ ഹഖ് കാക്കറിന്റെ കീഴില്‍ ഒരു താത്ക്കാലിക ക്യാബിനറ്റ് സത്യപ്രതിജ്ഞ ചെയ്തിരുന്നു.അടുത്ത തിരഞ്ഞെടുപ്പ് വരെയാണ് താത്ക്കാലിക ക്യാബിനറ്റിന്റെ പ്രവര്‍ത്തന കാലയളവ്.രാജ്യത്തിന്റെ സാമ്ബത്തിക സ്ഥിരത തിരികെക്കൊണ്ട് വരിക എന്നതാണ് പുതിയ ക്യാബിനറ്റിന്റെ കര്‍ത്തവ്യം.രാജ്യത്തിന് 350 ബില്യണ്‍ ഡോളറിന്റെ ആവശ്യമുണ്ട്.എന്നാല്‍ പുതിയ ക്യാബിനറ്റിന് അന്താരാഷ്ട്ര നാണയനിധിയില്‍ നിന്നും മൂന്ന് ബില്യണ്‍ ഡോളറാണ് ലഭിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top