×

‘എന്റെ അച്ഛന്റെ ആത്മാവിന് ശാന്തി കിട്ടട്ടെ, സത്യം തെളിയാതിരിക്കില്ല എന്നതിന്റെ ഉദാഹരണമാണ് കോടതിയുടെ തീരുമാനം’

തൃശൂര്‍: ഐ എസ് ആര്‍ ഒ ചാരക്കേസിലെ ഗൂഢാലോചന സി ബി ഐ അന്വേഷിക്കണമെന്ന സുപ്രീംകോടതി ഉത്തരവില്‍ പ്രതികരിച്ച്‌ മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പദ്‌മജ വേണുഗോപാല്‍. കോടതി തീരുമാനം ഏറെ സന്തോഷമുളളതാണെന്നും വൈകി ലഭിച്ച നീതിയാണിതെന്നും പദ്മജ കേരളകൗമുദി ഓണ്‍ലൈനിനോട് പറഞ്ഞു.

‘എന്തായാലും സത്യം തെളിയട്ടെ. എന്റെ അച്ഛന്റെ ആത്മാവിന് ശാന്തി കിട്ടട്ടെ. സത്യം തെളിയാതിരിക്കില്ല എന്നതിന്റെ ഉദാഹരണമാണ് കോടതിയുടെ തീരുമാനം. നിശ്‌ചിത സമയത്തിനുളളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പറഞ്ഞത് നല്ല കാര്യമാണ്’ എന്നും പദ്‌മജ പറഞ്ഞു.

കോണ്‍ഗ്രസിനുളളിലെ ഗ്രൂപ്പ് തര്‍‌ക്കമല്ലേ ഐ എസ് ആര്‍ ഒ ചാരക്കേസിന് വഴിതെളിച്ചത് എന്ന ചോദ്യത്തിന് പ്രതികരിക്കാന്‍ പദ്മജ തയ്യാറായില്ല. രാഷ്ട്രീയ ഗൂഢാലോചന ബോദ്ധ്യപ്പെട്ടാല്‍ കോണ്‍ഗ്രസിനുളളില്‍ പ്രശ്‌നങ്ങള്‍ രൂപപ്പെടില്ലേ എന്ന ചോദ്യത്തിന് പാര്‍ട്ടിയ്‌ക്ക് ക്ഷീണം ഏല്‍പ്പിക്കുന്ന ഒരു കാര്യം പോലും താന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ പറയില്ലെന്നായിരുന്നു പദ്‌മജയുടെ പ്രതികരണം. ഈ ഘട്ടത്തില്‍ പാര്‍ട്ടിക്കെതിരെ പ്രതികരിച്ചാല്‍ അച്ഛന്റെ ആത്മാവ് പൊറുക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top