×

പെട്രോള്‍ സെസില്‍ മാറ്റമില്ല; പ്രതിപക്ഷത്തിന് ആ ക്രഡിറ്റ് കൊടുക്കേണ്ടതില്ല; സൂചനകള്‍ നല്‍കി പിണറായി വിജയന്‍

തിരുവനന്തപുരം: പെട്രോള്‍ സെസില്‍ മാറ്റമില്ല; പ്രതിപക്ഷത്തിന് ആ
ക്രഡിറ്റ് കൊടുക്കേണ്ടതില്ല; സൂചനകള്‍ നല്‍കി പിണറായി വിജയന്‍

കറന്റ് ചാര്‍ജ്ജ്, വെള്ളക്കരം, പെട്രോള്‍ സെസ്, കെഎസ്ആര്‍ടിസി ടിക്കറ്റ് എല്ലാം വര്‍ധിപ്പിക്കാതെ നിലനില്‍പ്പില്ലെന്നും സാധാരണക്കാരെ ബുദ്ധിമുട്ടിക്കണമെന്ന ഉദ്ദേശം ഇല്ലെന്നും മന്ത്രിമാര്‍ വിശദീകരിച്ചു.

 

 

ഇന്ധന സെസ് വര്‍ധിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം.

കലക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചാണ് പ്രതിഷേധം അരങ്ങേറിയത്. പോലീസ് ബാരിക്കേഡ് വച്ച്‌ പ്രതിരോധിച്ചു.

 

എറണാകുളത്ത് കണയന്നൂര്‍ താലൂക്ക് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ പോലീസിനു നേര്‍ക്ക് കല്ലേറും ചീമുട്ടയും തക്കാളിയേറും നടന്നു. പോലീസ് ജലപീരങ്കിലും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിട്ട് അതിനു മുകളില്‍ കയറി നിന്ന് മുദ്രാവാക്യം വിളിച്ചു.

സമാധാനപരമായ സമരമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നതെങ്കിലും പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. തുടക്കത്തില്‍ തന്നെ പോലീസിന് നേര്‍ക്ക് കല്ലേറുണ്ടായി. കോട്ടയം, കൊല്ലത്തും തൃശൂരും സംഘര്‍ഷാവസ്ഥയുണ്ടായി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top