×

സുധാകരന്‍ കെ പി സി സി അദ്ധ്യക്ഷനായേക്കും – വി ഡി സതീശന്‍ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന് പച്ചക്കൊടി കാട്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. വി ഡി സതീശന്‍ എം എല്‍ എ പ്രതിപക്ഷ നേതാവായേക്കുമെന്നാണ് വിവരം. കെ സുധാകരന്‍ എം പിയെ കെ പി സി സി അദ്ധ്യക്ഷനായും പി ടി തോമസ് എം എല്‍ എയെ യു ഡി എഫ് കണ്‍വീനറായും തിരഞ്ഞെടുക്കുമെന്നാണ് വിവരം.

പ്രതിപക്ഷ നേതാവിനെ തീരുമാനിച്ച്‌ കൊണ്ടുളള പ്രഖ്യാപനം ഇന്നോ നാളയോ ഉണ്ടാകും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാര്‍ട്ടി എം എല്‍ എമാരുമായി ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ യുവ എം എല്‍ എമാര്‍ തലമുറമാറ്റം വേണമെന്ന ആവശ്യം മല്ലികാര്‍ജുന്‍ ഖര്‍ഗെയേയും വി വൈത്തിലിംഗത്തിനെയും അറിയിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അന്തിമ തീരുമാനം.

ഉമ്മന്‍ ചാണ്ടിയുടെ പിന്തുണ ഉറപ്പിച്ചതോടെ രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷനേതാവാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ യുവ എം എല്‍ എമാര്‍ വി ഡി സതീശനെ പിന്തുണയ്ക്കുകയായിരുന്നു. രമേശ് ചെന്നിത്തല വീണ്ടും തുടര്‍ന്നാല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്‌ടപ്പെടുമെന്ന് യുവ നേതൃത്വം അറിയിക്കുകയായിരുന്നു.

വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായി എത്തുന്നതോടെ സംഘടനാ തലത്തില്‍ മാറ്റം വരുത്താനാവുമെന്ന് ഹൈക്കമാന്‍ഡ് കരുതുന്നു. ചെന്നിത്തല തുടര്‍ന്നാല്‍ മുല്ലപ്പളളിക്കും അവസരം നീട്ടി നല്‍കേണ്ടി വരും. ഇതോടെയാണ് കെ സുധാകരനെ കെ പി സി സി അദ്ധ്യക്ഷനാക്കി ഹസന് പകരം പി ടി തോമസിനെ യു ഡി എഫ് കണ്‍വീനറാക്കാനാണ് ഹൈക്കമാന്‍ഡ് ആലോചന.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top