ഒരാള്‍ വരും അവന്‍ ശക്തനായിരിക്കും; അവന്റെ വരവിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്- ശ്രീധരന്‍പിള്ള
കണ്ണൂര്‍: മറ്റ് പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പടെയുള്ള നിരവധി രാഷ്ട്രീയ പ്രമുഖര്‍ ബിജെപിയിലേക്ക് വരുമെന്ന് ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭഗമായിട്ടാണ് ഇത്. എന്നാല്‍ മറ്റ് പാര്‍ട്ടിയില്‍ നിന്നും ആരൊക്കെ വരും തുടങ്ങിയ തന്ത്രങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. അവന്‍ വരും, അവന്‍ ശക്തനായിരിക്കും, അവനു വേണ്ടി കാത്തിരിക്കുന്നുവെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു.
പേരിനുള്ള സമരങ്ങളോടു ബിജെപിക്കു താല്‍പര്യമില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഇന്ധന വിലവര്‍ധനക്കെതിരെ ബിജെപി സമരം ചെയ്യാത്തതിനെക്കുറിച്ചായിരുന്നു പ്രതികരണം. വിലനിര്‍ണയാധികാരം എണ്ണക്കമ്ബനികളെ ഏല്‍പിച്ചതു യുപിഎ സര്‍ക്കാരാണെന്നും നികുതി കുറയ്‌ക്കേണ്ടതു സംസ്ഥാന സര്‍ക്കാരുകളാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.കേന്ദ്രത്തിന്റെ ഭാഗത്തു വീഴ്ചയില്ലെങ്കില്‍ ഇത്രയും വലിയ ജനകീയ പ്രശ്‌നത്തില്‍ ബിജെപി സമരം ചെയ്യാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിനായിരുന്നു മറുപടി.
എണ്ണവില കുറയ്ക്കാനുള്ള നടപടി വൈകാതെയുണ്ടാകുമെന്നു ദേശീയ പ്രസിഡന്റ് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തില്‍ വിശ്വാസമുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. എണ്ണക്കമ്ബനികള്‍ ജനങ്ങളെ കൊള്ളയടിക്കുകയല്ലേ എന്ന ചോദ്യത്തിന്, കൊള്ളയടിക്കുന്നതു കേരള സര്‍ക്കാര്‍ മാത്രമാണെന്നായിരുന്നു മറുപടി. മറ്റു സംസ്ഥാനങ്ങളുടെ മാതൃകയില്‍ കേരളം നികുതി കുറയ്ക്കാന്‍ തയാറാകണമെന്നും പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ശ്രീധരന്‍ പിള്ള.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്