ഗ്രാമജ്യോതി ന്യൂസ് – അന്ന് പി. രാജീവിനെ അറസ്റ്റ് ചെയ്ത ആ പൊലീസുകാരന്‍ ഇന്നലെ അഭിവാദ്യമര്‍പ്പിച്ച് വീണ്ടുമെത്തി
വിദ്യാഭ്യാസം സ്വകാര്യവത്കരിക്കുന്നതിനെതിരെ പോരാടി പൊലീസ് വെടിവയ്പ്പില്‍ ജീവന്‍വെടിഞ്ഞ കൂത്തുപറമ്ബ് സംഭവത്തില്‍ പ്രതിഷേധിച്ച് നിരവധി ഇടങ്ങളില്‍ പ്രകടനങ്ങള്‍ നടന്നിരുന്നു.
അന്നത്തെ മുഖ്യമന്ത്രി കരുണാകരനെ കരിങ്കൊടി കാണിക്കുവാന്‍ എറണാകുളത്ത് പി.രാജീവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയപ്പോള്‍ അന്നത്തെ സ്ഥലം സര്‍ക്കിള്‍ ഇന്‍സ്‌പെകടറായിരുന്നു ഇന്നലെ എല്‍.ഡി.എഫ് കണ്‍വെന്‍ഷനെത്തിയ മാര്‍ട്ടിന്‍ കെ.മാത്യു. മുഖ്യമന്ത്രിയെ തടയാനെത്തിയ ഇടത് വിദ്യാര്‍ത്ഥി പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജിലൂടെ ഓടിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മര്‍ദ്ദനമേറ്റ രാജീവിനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോവുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിലടക്കം തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ആ ചിത്രത്തിലെ രാജീവിനെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്ന പൊലീസുകാരനാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ താരമാവുന്നത്.
2006 ല്‍ ക്രൈം ബ്രാഞ്ച് എസ്.പിയായി റിട്ടയര്‍ ചെയ്ത മാര്‍ട്ടിന്‍ കെ.മാത്യുവിന് രാജീവിനെ കുറിച്ച് പറയാന്‍ നല്ല വാക്കുകള്‍ മാത്രമേയുള്ളു. അതിനാലാണ് അറസ്റ്റ് ചെയ്ത് വലിച്ചിഴച്ച് കൊണ്ട്‌പോയ കരമുയര്‍ത്തി പ്രയ നേതാവിന് അഭിവാദ്യം അര്‍പ്പിക്കാന്‍ മാര്‍ട്ടിന്‍ എത്തിയത്. സി.എം.നാസറാണ് മാര്‍ട്ടിന്‍ കെ.മാത്യുവിന്റെ ഫോട്ടോ സഹിതം ഈ വിവരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ അറിയിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്