നാമജപയാത്രയില്‍ കമ്മ്യൂണിസിറ്രുകാരും കോണ്‍ഗ്രസുകാരുമുണ്ട്- പി.പി മുകുന്ദന്‍
നാമജപക്കാരുടെ വോട്ട് കണ്ട് ജയിക്കാമെന്ന് കേരളത്തിലെ ബി.ജെ.പിക്കാര്‍ കരുതണ്ടെന്ന് മുന്‍ ജനറല്‍ സെക്രട്ടറി പി.പി മുകുന്ദന്‍. നാമജപയാത്രയില്‍ പങ്കെടുത്തവരില്‍ കമ്മ്യൂണിസിറ്രുകാരും കോണ്‍ഗ്രസുകാരുമുണ്ട്. ഹിന്ദുക്കളല്ലാത്തവരും കണ്ടേക്കാം. അവരുടെയെല്ലാം വോട്ട് പെട്ടിയില്‍ വീഴുമെന്ന് നേതാക്കള്‍ കണക്കു കൂട്ടരുതെന്നും മുകുന്ദന്‍ വിമര്‍ശിച്ചു.
പാര്‍ട്ടി ഒതുക്കി മൂലയ്‌ക്കിരുത്തിയ യഥാര്‍ത്ഥ പ്രവര്‍ത്തകര്‍ കേരളത്തിലെമ്ബാടുമുണ്ട്. അവരുടെ മനസറിഞ്ഞ് മടക്കി കൊണ്ടുവരാന്‍ നേതൃത്വം ശ്രമിക്കുന്നില്ല. പാര്‍ട്ടിയുടെ പുനക്രമീകരണത്തിന് ഏറ്റവും യോജിച്ച സമയമാണിതെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ തീരുമാനിച്ചത് തന്നെ പിന്തുണയ്‌ക്കുന്ന സംഘടനകളുടെ തീരുമാനപ്രകാരമാണ്. ചില സംസ്ഥാന നേതാക്കളുടെ പ്രസ്‌താവനകള്‍ വിശ്വാസ്യത നഷ്‌ടപ്പെടുത്തുന്നതാണ്. തന്ത്രിയുമായി സംസാരിച്ചു എന്നാദ്യം പറഞ്ഞു, പിന്നീടത് തിരുത്തി. വിശ്വാസ്യത നഷ്‌ടമായ നേതൃത്വം അത് വീണ്ടെടുക്കേണ്ടത് ആവശ്യമാണെന്നും മുകുന്ദന്‍ വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്