×

ഭരണഘടനാ സംരക്ഷണം മുഖ്യ അജണ്ടയാകണം : പി പി അനില്‍കുമാര്‍

തൊടുപുഴ : രാജ്യത്തെ അധ:സ്ഥിത ജനതയുടെ മുഖ്യമുദ്രാവാക്യം ഭരണഘടനാ സംരക്ഷണം ആയിരിക്കണമെന്നും രാജ്യത്തെ ഭരണഘടനയെ തകിടം മറിക്കുവാന്‍ സവര്‍ണ്ണ ഭരണവര്‍ഗ്ഗം തീവ്രശ്രമത്തിലാണെന്നും കേരള പുലയന്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി അനില്‍കുമാര്‍ പറഞ്ഞു. നവോത്ഥാന മൂല്യങ്ങള്‍ തകരുന്നിടത്താണ് ഭരണഘടനാ സംരക്ഷണത്തിന്റെ അനിവാര്യതയെന്നും നവോത്ഥാന മൂല്യങ്ങളും ഭരണഘടനയും ഒരുപോലെ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കേരള പുലയന്‍മഹാസഭ തൊടുപുഴ താലൂക്ക് യൂണിയന്‍ സമ്മേളനം സഹകരണ ബാങ്ക് ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെപിവൈഎം സംസ്ഥാന പ്രസിഡന്റ് സി എസ് സൈജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി കെ ടി അയ്യപ്പന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. കെ പിഎംഎഫ് സംസ്ഥാന ജോ. സെക്രട്ടറി സ്മിത സത്യന്‍, ബിന്ദു ജഗന്നാഥന്‍, പി ശാരദ, പി വി പൊന്നപ്പന്‍, പി കെ പ്രകാശ്, കവിതാ ചന്ദ്രന്‍, മിനി ബാബു, ബിന്ദു രാജന്‍, എന്നിവര്‍ പ്രസംഗിച്ചു. ഇ എസ് മനോജ് സ്വാഗതവും രമണി ചന്ദ്രന്‍ കൃതജ്ഞതയും അര്‍പ്പിച്ചു.
തൊടുപുഴ താലൂക്ക് യൂണിയന്‍ പ്രസിഡന്റായി ഇ എസ് മനോജിനെയും ഇ സി മുരളി (വൈസ്. പ്രസിഡന്റ്), സനല്‍ ചന്ദ്രന്‍ (സെക്രട്ടറി), പി വി പൊന്നപ്പന്‍ (ജോ. സെക്രട്ടറി), കവിത ചന്ദ്രന്‍ (ട്രഷറര്‍) എന്നിവര്‍ അടങ്ങുന്ന 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top