ഉന്നത പദവി ഉള്ള ദളിതരെ ഇപ്പോഴും ഒതുക്കുന്നത് സാമൂഹ്യ ജീര്‍ണ്ണതയ്ക്ക് കാരണമാകുന്നു – പി പി അനില്‍കുമാര്‍
തൊടുപുഴ: പട്ടിക ജാതി വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ വ്യക്തിയെ ദേവസ്വം ബോർഡ് ജോലിയിൽ നിന്നും പിരിച്ചു വിടണമെന്നും
, ഒരു സംസ്ഥാനത്തിൻറ മന്ത്രിയെ പൊതു വേദിയിൽ വച്ച് അപമാനിച്ച അയാളെക്കൊണ്ട് പരസ്യമായി മാപ്പ് പറയിക്കണമെന്നും കേരള പുലയൻ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.അനിൽകുമാർ പ്രസ്താവനയിൽ അറിയിച്ചു.
അയിത്ത ആചരണവും, ജാതീയതയും ഒക്കെ നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും അത് ലിഖിതപ്പെടുത്തിയ ഭരണഘടനയെ പോലും അംഗീകരിക്കുന്നില്ലാത്ത ആളുകൾക്ക് പരസ്യ ശാസനയും സാമൂഹൃമായി ഒറ്റപ്പെടുത്തലുമാണ് ഉചിതമായ ശിക്ഷയെന്നും അനിൽകുമാർ അറിയിച്ചു.
ദളിതർക്ക് എത്ര ഉന്നത പദവിയും, പണവും ഉണ്ടായാലും അതെല്ലാം അവനെ അടയാളപ്പെടുത്തുന്ന ജാതിയുടെ താഴെ മാത്രയി ഇപ്പോഴും ഒതുക്കുന്നത് സാമൂഹ്യ ജീർണ്ണതയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്