ഓൺലെെൻ വിദ്യാഭ്യാസത്തെ എതിർക്കുന്നുവെന്ന് കുപ്രചരണംഃ – പി. പി. അനിൽകുമാർ
പട്ടിക ജാതി സംഘടനകൾ ഓൺലെെൻ വിദ്യാഭ്യാസത്തെ
എതിർക്കുന്നുവെന്ന് കുപ്രചരണംഃ കേരള പുലയൻ മഹാസഭ
തൊടുപുഴ : പുതിയ അധ്യയന വർഷത്തിൻെറ പ്രത്യേക സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുവാൻ തീരുമാനിച്ചിട്ടുള്ള ഓൺലെെൻ വിദ്യാഭ്യാസ സമ്പ്രദായത്തെ കേരള്ളത്തിലെ പട്ടിക ജാത/ വർഗ്ഗ ആദിവാസി വിഭാഗങ്ങൾ എതിർക്കുന്നുവെന്ന് പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാൻ ചിലർ നവ മാധ്യമങ്ങളിലൂടേയും അല്ലാതെയും ബോധപൂർവ്വം നടത്തുന്ന നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് കേരള പുലയൻ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി. പി. അനിൽകുമാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു..
പട്ടിക ജാതി സമൂഹം ഓൺലെെൻ വിദ്യാഭ്യാസത്തെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നവരാണ്. എന്നാൽ പെട്ടെന്ന് നടപ്പിലാക്കുന്ന ഈ വിദ്യാഭ്യാസ രീതിയുമായി ഒത്തു പോകുവാനുള്ള ഭൗതീക സൗകര്യങ്ങളുടെെ കുറവുകളുണ്ട് അത് പരിഹരിക്കണം എന്ന് മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നുംഅദ്ദേഹം അറിയിച്ചു.
എന്നാൽ പട്ടിക ജാതി വിഭാഗങ്ങൾ അനുഭവിക്കുന്ന അവശതകൾ കണ്ട് ആനന്ദിക്കുന്ന ചിലർ നടത്തുന്ന രീതി മാറ്റണം.
വളാഞ്ചേരി മങ്കേരി ദളിത് കോളനിയിൽ ആത്മഹത്യ ചെയ്ത പെൺകുട്ടി ദേവികയുടെ മരണം സംബന്ധിച്ച് ദുരൂഹതയുണ്ടെങ്കിൽ അത് വെളിച്ചത്തുകൊണ്ടുവരണമെന്നും പ്രത്യേക ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അനിൽകുമാർ ആവശ്യപ്പെട്ടു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്