“ബുള്ളറ്റ് പ്രൂഫ് വാഹനം എന്നത് തെറ്റാണ്. 35 ലക്ഷം രൂപയുടെ കാര്‍ അതീവ സുരക്ഷ വേണ്ടത് എനിക്കാണ് ” = പി. ജയരാജന്റെ വാക്കുകള്‍-
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് പുതിയ കാര്‍ വാങ്ങാനുള്ള തീരുമാനം വിവാദമാകുന്നു.
സംസ്ഥാനം സാമ്ബത്തിക പ്രതിസന്ധയില്‍ നട്ടം തിരിയുമ്ബോഴാണ് 35 ലക്ഷം രൂപ വരെയുള്ള കാര്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയര്‍മാനായ ഖാദി ഡയറക്ടര്‍ ബോര്‍ഡാണ് വൈസ് ചെയര്‍മാന് വേണ്ടി 35 ലക്ഷം രൂപയുടെ കാര്‍ വാങ്ങാന്‍ തീരുമാനിച്ചത്.
മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് അംഗീകാരം നല്‍കി. പുതിയ വാഹനം വാങ്ങുന്നതിന് നവംബര്‍ നാലിന് ചീഫ് സെക്രട്ടറിയും നവംബര്‍ ഒന്‍പതിന് ധനവകുപ്പും ഉത്തരവിറക്കി. അതീവ സുരക്ഷയുള്ള കാറാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്നാണ് സൂചന.
എന്നാല്‍ തനിക്ക് ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള കാറാണ് വാങ്ങുന്നതെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് പി ജയരാജന്‍ പ്രതികരിച്ചു. പത്ത് വര്‍ഷം പഴക്കമുള്ള വാഹനം പലപ്പോഴും നിന്നുപോകുന്ന അവസ്ഥയാണെന്നും, ഖാദി ബോര്‍ഡിനെ നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ കാര്‍ വാങ്ങുന്നതെന്നും ജയരാജന്‍ പറഞ്ഞു.
പി. ജയരാജന്റെ വാക്കുകള്‍-
”പരമാവധി 35 ലക്ഷം രൂപയുടെ കാര്‍ വാങ്ങാന്‍ ഖാദി ബോര്‍ഡ് തീരുമാനിക്കുകയും സര്‍ക്കാരിനോട് അനുമതി വാങ്ങുകയുമായിരുന്നു. നിലവില്‍ വൈസ് ചെയര്‍മാന്‍ ഉപയോഗിക്കുന്ന വാഹനം ഒട്ടേറെ പ്രശനങ്ങളുള്ളതാണ്. പത്ത് വര്‍ഷം പഴക്കമുള്ള വാഹനം പലപ്പോഴും നിന്നുപോകുന്ന അവസ്ഥയായിരുന്നു. ഖാദി ബോര്‍ഡിനെ നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ബുള്ളറ്റ് പ്രൂഫ് വാഹനം എന്നത് തെറ്റാണ്. അതീവ സുരക്ഷ വേണ്ടത് എനിക്കാണ്. ആ കാറ്റഗറിയിലുള്ളയാളാണ് ഞാന്‍. ഖാദി ബോര്‍ഡിന്റെ വിപണവും, പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിന് നല്ലൊരു വാഹനം ആവശ്യമാണ്”.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്