പി ജെ ജോസഫിന്റെ മകന്‍ അപുവിന്റെയും ഭാര്യ അനുവിന്റെയും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി
ഇടുക്കി: ദുരിതാശ്വാസ ക്യാമ്പുകളില്‍ പി ജെ ജോസഫിന്റെ മകന്‍ അപുവിന്റെയും ഭാര്യ അനുവിന്റെയും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി. കോട്ടയം ഇടുക്കി, ജില്ലകളിലെ ക്യാമ്പുകളില്‍ 2 ലക്ഷത്തോളം രൂപയുടെ വസ്‌ത്രങ്ങളും ഭക്ഷണ സാധനങ്ങളും വിതരണം ചെയ്‌തു. ലയണ്‍സ് ക്ലബ് പ്രവര്‍ത്തകരും ഇവര്‍ക്ക് സഹായങ്ങള്‍ വാഗ്‌ദാനം ചെയ്‌ത് രംഗത്തെത്തിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ വൈക്കം, ചെമ്മനാത്തുകര എന്നിവിടങ്ങളിലെ അംഗന്‍വാടികളിലെയും സ്‌കൂളിലേയും ക്യാമ്പുകളില്‍ അപുവും സംഘവും നേരിട്ടെത്തിയാണ് സഹായം നല്‍കിയത്.
അരി, ബിസ്‌ക്കറ്റ്, , ബ്രഡ്, റെസ്‌ക്, മരുന്നുകള്‍, വസ്‌ത്രങ്ങള്‍, കമ്പിളി പുതപ്പുകള്‍, ബെഡ് ഷീറ്റ് ചൂല്, ബ്ലീച്ചിങ് പൗഡർ അടക്കമുള്ള അണുനാശിനികൾ, ഗ്ലൗസ്, കൊതുകുതിരി,വിവിധതരം തുണിത്തരങ്ങൾ തുടങ്ങിയ സാധനങ്ങളാണ് വിതരണം ചെയ്‌തത്.
ഇടുക്കി ജില്ലയിലെ വെള്ളല്ലൂര്‍, ബാലനാട്, പുളിക്കത്തൊട്ടി, നടുത്തറ, വെണ്‍മണി, വണ്ണപ്പുറം, കഞ്ഞിക്കുഴി മലയിഞ്ചി, ഉടുമ്പന്നൂര്‍ എ്‌ന്നീ ക്യാമ്പുകളിലാണ് അപുവും ഭാര്യ അനുവും സന്ദര്‍ശനം നടത്തി സഹായങ്ങള്‍ ചെയ്‌തത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്