‘എന്നാല്‍ പിന്നെ പാലായിലെ തറവാട് തരാം..’ കോട്ടയം വിട്ടൊരു കളി ഇല്ലെന്ന് – സൈബര്‍ ഗ്രൂപ്പിലും അടിയോടടി
‘
രണ്ട് സീറ്റില്ലെങ്കില്‍ പി ജെയുടെ സ്വപ്‌നങ്ങള്‍ പൂവണിയാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു സീറ്റ് മാത്രം കോണ്‍ഗ്രസ് ് മാണി ഗ്രൂപ്പിന് നല്‍കാന്‍ സാധ്യത. പി ജെ യുടെ തന്ത്രങ്ങള്‍ ഫലപ്രദമാകില്ലെന്നും ജോസഫ് ഗ്രൂപ്പ് വരുന്നതിന് മുമ്പേ കോട്ടയം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് മാണി ഗ്രൂപ്പ് പറയുന്നത്. എന്നാല്‍ പാലായിലെ മാണിയുടെ വീട്ടില്‍ എത്തുന്ന മുന്‍ എംഎല്‍എ മാരോട് നീയാണ് സ്ഥാനാര്‍ത്ഥി, ചെലവിനുള്ള കാശ് മുടക്കാന്‍ തയ്യാറാേെണായെന്ന ചോദ്യങ്ങളാണ് മാണി ഗ്രൂപ്പ് നേതാക്കള്‍ ചോദിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോട്ടയം സീറ്റം ചോദിക്കുന്നതിലും ഭേദം പാലായിലെ തറവാട് എഴുതി തരാന്‍ പറയുന്നതാണ് നല്ലതെന്നും മാണി ഗ്രൂപ്പ് നേതാക്കള്‍ അടക്കം പറയുന്നു.
യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞിക്കടമ്പനും മല്‍സരിക്കാന്‍ ഏറെ ആഗ്രഹമുണ്ട്. പണം മുഴുവന്‍ ബാങ്കിലിട്ട ശേഷമല്ലാ ആരും മല്‍സര രംഗത്തേക്ക് കടക്കുന്നത്. തിരഞ്ഞെടുപ്പ് രംഗം ചൂടാകുമ്പോഴാണ് പണത്തിന്റെ ആവശ്യം വരുന്നതെന്നും അത് നല്‍കാനും സഹായിക്കാനും ആളുകള്‍ ഉണ്ടെന്നും സജി മഞ്ഞക്കടമ്പന്‍ പറയുന്നു.
നിലവില്‍ കേരളാ കോണ്‍ഗ്രസിന്റെ 6 എം എല്‍ എമാരില്‍ മോന്‍സ് ജോസഫ് മാത്രമാണ് പി ജെ ജോസ്ഫിനോപ്പം ഉറച്ചുനില്‍ക്കുന്നത്. പഴയ ജോസഫ് ഗ്രൂപ്പ് പുനസംഘടിപ്പിച്ച് യു ഡി എഫില്‍ ഘടകകക്ഷിയായാല്‍ പി ജെ ജോസഫിന് ശേഷം ഘടകകക്ഷി നേതാവായി മാറാനും മന്ത്രിയാകാനും കഴിയുമെന്നതാണ് മോന്‍സ് ജോസഫിന്റെ ലാഭം. അതുകൊണ്ട് ജോസഫിന് വേണ്ട ചൂട് പടര്‍ന്ന് നല്‍കുന്നത് മോന്‍സാണെന്നും പരക്കെ വാര്‍ത്തകളുണ്ട്. എന്നാല്‍ അത്തരം മഭാവി മന്ത്രി മോഹങ്ങളൊന്നും തനിക്കില്ലെന്നും പി ജെ യ്ക്ക് ലോക്‌സഭയിലെത്തണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അതിനായി ഏതറ്റം വരെയും പോകുമെന്നും ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ ഒന്നടങ്കം പറയുന്നു. പി ജെ യ്ക്ക് സീറ്റില്ലെങ്കില്‍ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായാല്‍ മാത്രമാണ് ഇനി അവര്‍ അയയുക. അത് അസംഭവ്യമായ കാര്യമാണ്.
എന്നാല്‍ പിതാവിനോടും പുത്രനോടും താല്‍പര്യമില്ലാത്ത പഴയ മാണി ഗ്രൂപ്പ് നേതാക്കള്‍ ഇപ്പോള്‍ ജോസഫിനോടൊപ്പം ചേര്‍്ന്നിട്ടുണ്ടെന്ന് ജോസഫ് ഗ്രൂപ്പ് പറയുന്നു. പിതവിനും പുത്രനും ഒപ്പം അടിയുറച്ച് നില്‍ക്കുന്നയാള്‍ ഇടുക്കി എംഎല്‍എയും പാലാക്കാരനുമായ റോഷി മാത്രമാണ്. ഡോ. ജയരാജ് പിതാവിനൊപ്പം നില്‍ക്കുമ്പോഴും പുത്രന്റെ എല്ലാ കാര്യങ്ങള്‍ക്കും പിന്തുണ നല്‍കുന്നില്ല. പാര്‍ട്ടിയുടെ പൂര്‍വ്വകാല ചരിത്രം മറന്ന് പ്രവര്‍ത്തിക്കരുതെന്നും കേരള രാഷ്ട്രീയം പ്രത്യേക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മാണി ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു.
എന്തായാലും ഒരു സീറ്റെങ്കില്‍ പി ജെ ജോസഫ് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് തന്നെയാണ് ജോസ്ഫ് ഗ്രൂപ്പ് കരുതുന്നത്. ഇതിനായി സമുദായ-സഭാ നേതൃത്വത്തെ കാണുന്ന തിരക്കിലാണ് പി ജെ ജോസഫ്. ബാര്‍ കോഴ കേസില്‍ മാണിക്കൊപ്പം രാജി വയ്ക്കാത്തപ്പോഴും അദ്ദേഹം തനത് ശൈലിയില്‍ തന്നെയാണ് പ്രതികരിച്ചത്. ഒടുവില്‍ യുഡിഎഫ് വിട്ട് പുറത്ത് പോയപ്പോഴും തിരിച്ചെത്തിക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശും പി ജെയുമാണ് രംഗത്തെത്തിയത്.
തീരുമാനിച്ചാല്‍ പിന്നോട്ട് പി ജെ പോകില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും അറിയാവുന്നതാണ്. കോണ്‍ഗ്രസിനൊപ്പവും യുഡിഎഫിനൊപ്പവുമാണ് പി ജെ ജോസഫിന്റെ മനസും പ്രവര്‍ത്തനവും. അതിനാല്‍ എല്‍ഡിഎഫിലേക്ക് ജോസഫ് പോകില്ലെന്ന് കെ എം മാണിയും കൂട്ടരും കോണ്‍ഗ്രസുകാരെയും കുഞ്ഞാലിക്കുട്ടിയേയും അറിയിച്ചിട്ടുണ്ട്.
എന്നാല്‍ തന്റെ വരവോടെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനിച്ചതെന്നും ഇല്ലെങ്കില്‍ അതുണ്ടാകുമായിരുന്നില്ലെന്നും ജോസഫ് ഗ്രൂപ്പ് പറയുന്നു. ലയനം കൊണ്ട് മെച്ചങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ജോസഫ് പറയുന്നു. എന്തായാലൂം രണ്ടിലൊന്ന് തീരുമാനിച്ച് തന്നെയാണ് പി ജെ ജോസഫ്
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്