19 ന് രണ്ടിലൊന്ന് അറിയാം; സമാപന യാത്രയില്‍ പി ജെ പങ്കെടുക്കില്ല
രണ്ട് സീറ്റ് വേണമെന്ന പി ജെ ജോസഫിന്റെ പ്രതീക്ഷ അസ്ഥാനത്ത് ആകുമോയെന്ന കണക്ക് കൂട്ടലിലാണ് ജോസഫ് വിഭാഗം. മാണിയെ വഴക്കി സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ നീക്കം. എന്നാല്‍ അവസാനം വരെ സീറ്റിനായി ജോസഫിനൊപ്പം പൊരുതും എന്ന ധാരണയുണ്ടാക്കാനാണ് ജോസ് കെ മാണിയും കെ എം മാണിയും ശ്രമിക്കുന്നത്. കഴിഞ്ഞ തവണ തന്നെ ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസിന് വാങ്ങാന്‍ കൂടുതല്‍ എളുപ്പമായിരുന്നുവെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. അന്ന് ഇല്ലാത്ത എന്ത് മെറിറ്റാണ് കേരള കോണ്‍ഗ്രസിന് ഇപ്പോള്‍ ഉള്ളത്. ജോസഫിന്റെ കൂടെ വന്ന പല മുന്‍ എംഎല്‍എ മാരും മുന്‍ എം പി മാരും വീണ്ടും പിളര്‍ന്ന് മറ്റൊരു ജനാധിപത്യ കേരള കോണ്‍ഗ്രസ് ഉണ്ടാക്കിയിരിക്കുകയാണെന്നും മാണി ഗ്രൂപ്പ് പ്രവര്‍ത്തകര്‍ പറയുന്നു. അകൂട്ടത്തില്‍ തങ്ങളുടെ ഗ്രൂപ്പിലുണ്ടായിരുന്ന ഒരു നേതാക്കള്‍ പോലും പോയിട്ടില്ല. വന്നവര്‍ തന്നെയാണ് വീണ്ടും പോയത്. എന്നും മാണി ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു.
മാക്‌സിമം പരിഗണിക്കുന്നതിന്റെ ഭാഗമായി പി ജെ കുര്യന്റെ ഒഴിവ് ജോസ് കെ മാണിക്ക് നല്‍കിയത്. അല്ലെങ്കില്‍ അത് കോണ്‍ഗ്രസിന് സ്വന്തമാക്കാമായിരുന്നു.
എന്നാല്‍ രണ്ട് സീറ്റ് നിര്‍ബന്ധമെന്ന് തന്നെയാണ് ജോസഫ് മുന്നോട്ട് വയ്ക്കുന്ന ധാരണ. അല്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് നമുക്ക് അറിയാന്‍ കഴിയുന്നത്. ജോസ് കെ മാണിയുടെ യാത്രയുടെ സമാപന ദിവസമായ വെള്ളിയാഴ്ച പി ജെ ജോസഫ് പങ്കെടുക്കില്ല.
എന്നാല്‍ ദുബായില്‍ പോകുന്നതുകൊണ്ടാണ് യാത്രയില്‍ പങ്കെടുക്കുന്നില്ലെന്നാണ് നല്‍കുന്ന വിശദീകരണം.
എന്നാല്‍ ജോസഫിന്റെ ഡിമാന്‍ഡ് അത് കേരള കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്ന് വരുത്തി തീര്‍ക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്. അത് പരിഹരിക്കേണ്ടത് ജോസ് കെ മാണിയും പിതാവ് കെ എം മാണിയുമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഒരു പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നത്തില്‍ തങ്ങള്‍ ഇടപെടാറില്ലെന്നും അവര്‍ പറയുന്നു. ഈ മാസം 18 ന് ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാനാണ് ബെന്നി ബഹന്നാന്‍ ശ്രമിക്കുന്നത്. രണ്ടാം സീറ്റില്ലെങ്കില്‍ ജോസഫ് എന്ത് നിലപാടെടുക്കും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്