×

പ്രവചിച്ച എക്‌സിറ്റ് പോളുകള്‍ തികച്ചും അവിശ്വസനീയം – പി.ജെ.ജോസഫ്

തൊടുപുഴ : എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിശ്വസനീയമല്ലെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫ് പറഞ്ഞു.

 

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എട്ടു സീറ്റെങ്കിലും എല്‍.ഡി.എഫിന് ലഭിക്കുമെന്ന് സര്‍വ്വേ പ്രവചിച്ചിരുന്നു. എന്നാല്‍ റിസല്‍റ്റ് വന്നപ്പോള്‍ 19 സീറ്റില്‍ യു.ഡി.എഫ് വിജയിച്ച സാഹചര്യമാണ് ഉണ്ടായത്.

 

ഇതു തന്നെ ഇപ്രാവശ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. 120 സീറ്റു വരെ എല്‍.ഡി.എഫിന് ലഭിക്കുമെന്ന് പ്രവചിച്ച എക്‌സിറ്റ് പോളുകള്‍ തികച്ചും അവിശ്വസനീയമാണ്. യു.ഡി.എഫ് പ്രവര്‍ത്തകരെ ആശയകുഴപ്പത്തിലാക്കാന്‍ ഇടയാക്കുന്ന എക്‌സിറ്റ് പോളുകളുടെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ യു.ഡി.എഫ്. കൗണ്ടിംഗ് ഏജന്റുമാര്‍ കൂടുതല്‍ ജാഗ്രതയോടു കൂടി പ്രവര്‍ത്തിക്കണം.

 

യു.ഡി.എഫ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുന്ന വിധത്തില്‍ വിജയമുണ്ടാകുമെന്ന് പി.ജെ.ജോസഫ് പറഞ്ഞു. മറിച്ചുള്ള എക്‌സിറ്റ് പോളുകള്‍ തികച്ചും അടിസ്ഥാനമില്ലാത്തതാണ്. യു.ഡി.എഫിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് തന്നെയാണ് ഉറച്ചു വിശ്വസിക്കുന്നതെന്നും ജോസഫ് പ്രസ്ഥാവനയില്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top