‘താന് പിടിച്ച മുയലിന് മൂന്ന് കൊമ്പ്’ ജോസിനെതിരെ അതി രൂക്ഷമായി പ്രതികരിച്ച്- ജോസഫ്
തിരുവനന്തപുരം: കേരള കോണ്ഗ്രസിലെ അധികാര തര്ക്ക വിഷയത്തില് കട്ടപ്പന സബ്കോടതിയുടെ വിധി വന്നതിനു പിന്നാലെ ജോസ് കെ.മാണി എംപിയെ രൂക്ഷമായി വിമര്ശിച്ച് പി.ജെ.ജോസഫ്. കോടതി വിധിയില് സന്തോക്ഷമുണ്ടെന്ന് പറഞ്ഞ ജോസഫ് പാര്ലമെന്ററി പാര്ട്ടി യോഗം വിളിക്കാന് തനിക്ക് അധികാരമില്ലെന്ന് ജോസ് കെ.മാണി പറയുന്നത് “താന് പിടിച്ച മുയലിന് മൂന്ന് കൊമ്ബ്’ എന്ന നിലപാടു കൊണ്ടാണെന്നും വ്യക്തമാക്കി.
ജോസ് കെ. മാണി തെറ്റില്നിന്ന് തെറ്റിലേക്ക് വഴുതി മാറിക്കൊണ്ടിരിക്കുകയാണെന്നും ജോസഫ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പില് ചിഹ്നവുമായി ബന്ധപ്പെട്ട വിഷയം വന്നപ്പോള് ഞങ്ങള് വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നു. എന്നാല് ചിഹ്നം വേണ്ട എന്നു പറഞ്ഞ് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. അതേ ശൈലിയിലാണ് ജോസ് കെ.മാണി ഇപ്പോഴും മുന്നോട്ടു പോകുന്നതെന്നും ജോസഫ് ആരോപിച്ചു.
തെറ്റുതിരിത്തുന്നുവെന്ന് കാട്ടി കത്തു നല്കിയാല് ജോസിനും കൂട്ടര്ക്കും പാര്ട്ടിയിലേക്ക് മടങ്ങിവരാമെന്നും ജോസഫ് പറഞ്ഞു. കോടതിവിധിയില് ദൈവത്തിന് നന്ദി പറയുന്നെന്നും കേരളാ കോണ്ഗ്രസിലേക്ക് എല്ലാവരും മടങ്ങിവരികയാണെന്നും കേരളാ കോണ്ഗ്രസ് എം ഒന്നേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്