×

ജോസ് കെ മാണിയുടെ മനസിലിരുപ്പും- പി ജെ ജോസഫിന്റെ ഉള്ളും – പുലി പതുങ്ങിയത് കുതിക്കാനോ ?

രേഷ്മ രാജന്‍
കോട്ടയം : കേരള കോണ്‍ഗ്രസിലെ പടലപിണക്കം പുതിയ വഴിത്തിരിവിലേക്കായി. ജോസ് കെ മാണിയുടെയും സംഘത്തിന്റെയും മനസിലിരുപ്പ് പി ജെ ജോസഫ് നിയമസഭാ കക്ഷി നേതാവായി മാറട്ടെ എന്ന് തന്നെയാണ്. അദ്ദേബം മന്ത്രിയായിട്ടും മറ്റും നിയമസഭയില്‍ മിന്നുന്ന പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. ജോസ് കെമാണിയാണെങ്കില്‍ ഇതുവരെ നിയമസഭയില്‍ എത്തിയിട്ടുപോലുമില്ല. ആ നിലയ്ക്ക് പി ജെ ജോസഫ് തന്നെ ആവണം നിയമസഭയില്‍ കേരള കോണ്‍്ഗ്രസിന്റെ ശബ്ദമാകേണ്ടതെന്ന് ജോമോന്‍ ഗ്രൂപ്പ് പറയുന്നു

Related image

കൂടാതെ സി എഫ് തോമസിനെ ചെയര്‍മാന്‍ ആക്കുന്നതിലും ജോസ് കെമാണിക്ക് വിരോധമില്ല. പാര്‍ട്ടിയുടെ ലയനത്തിന്റെ സമയത്ത് സി എഫ് തന്നെയായിരുന്നു ചെയര്‍മാന്‍. അദ്ദേഹത്തിന്റെ കാര്‍മ്മികത്വത്തിലാണ് പി ജെ ജോസഫും കൂട്ടരും കേരള കോണ്‍ഗ്രസ് എമ്മില്‍ ഇഴുകി ചേരാന്‍ തീരുമാനം എടുത്തത്. ആയതിനാല്‍ സി എഫ് വേണമെങ്കില്‍ തനിക്ക് പകരം ചെയര്‍മാന്‍ ആയിക്കോട്ടെയെന്ന നിലപാടും ജോസ് കെ മാണിക്ക് ഉണ്ട്. പക്ഷേ മറ്റൊരു ജോയി എബ്രഹാം ആയി സി എഫ് മാറുമോയെന്ന ഭീതിയാണ് ഈ തീരുമാനവും പുനപരിശോധിക്കാന്‍ റോഷിയും ജയരാജും പുതുശ്ശേരിയും തയ്യാറെടുത്തിരിക്കുന്നത്. താല്‍ക്കാലിക ചെയര്‍മാന്‍ സ്ഥാനം പി ജെ ജോസഫിനെ ധൃതിയെടുത്ത് സംഘടനാ ജനറല്‍ സെക്രട്ടറിയായി ജോയി എബ്രഹാം തീരുമാനിച്ചിരുന്നു. ജോയിക്കെതിരെ പൊരുഞ്ഞ പോരാട്ടമാണ് മാണി ഗ്രൂപ്പ് സോഷ്യല്‍ മീഡിയയല്‍ ഷെയര്‍ ചെയ്തത്.

Related image

ആ നിലയില്‍ സി എഫ് തോമസും പറ്റില്ല, ജോസ് കെ മാണി തന്നെ ചെയര്‍മാന്‍ ആകണമെന്ന നിലപാടിലാണ് മാണി ഗ്രൂപ്പ്. ഉന്നത തലയോഗം വിളിച്ച് സമവായത്തിലൂടെ തന്റെ ചെയര്‍മാന്‍ ഷിപ്പ് സ്ഥാപിക്കാമെന്നാണ് പി ജെ ജോസഫ് കരുതുന്നത്. ഉന്നത തലയോഗം വിളിച്ചുകൂട്ടിയ ശേഷം സംസ്ഥാന കമ്മിറ്റി കൂടി വിളിച്ച് അതില്‍ തീരുമാനം പ്രഖ്യാപിക്കാമെന്നാണ് ജോസ് കെമാണിയുടെ തീരുമാനം. അവിടെ വച്ച് ഭൂരിപക്ഷത്തിന്റെ പേര് പറഞ്ഞ് പി ജെ ജോസഫിനെ മാറ്റി ജോസ് കെ മാണിയെ ചെയര്‍മാന്‍ സ്ഥാനത്ത് പ്രതിഷ്ഠിക്കാമെന്നതാണ് ജോമോന്‍ ഗ്രൂപ്പിന്റെ തീരുമാനം. എന്നാല്‍ ലോക്‌സഭാ സീറ്റിന്റെ കാര്യത്തില്‍ ഉന്നത തലയോഗം പി ജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാനും പിന്നീട് കോട്ടയം ജില്ലാ കമ്മിറ്റി കൂടി ഭൂരിപക്ഷ വികാരം പറഞ്ഞ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയാക്കിയ കാര്യവും ജോസഫ് ഗ്രൂപ്പ് പങ്ക് വയ്ക്കുന്നു. അത്തരം പൂഴികടകനൊന്നും മാണിയുടെ വിയോഗത്തെ നടക്കില്ലായെന്ന് തന്നെയാണ് ജോസഫ് അനുകൂലികള്‍ പറയുന്നത്.
അന്ന് തന്നെ കേരള കോണ്‍ഗ്രസ് (എം) എന്ന പേരിലെ ബ്രാക്കറ്റ് ഒഴിവാക്കി കേരള കോണ്‍ഗ്രസ് എന്ന് മാത്രം മതിയെന്ന നിലപാട് പി ജെ ജോസഫ് സ്വീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ കാര്യത്തില്‍ കെ എം മാണി യാതൊരു അപേക്ഷയും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയില്ല. അതും ലയനത്തിനായി താന്‍ മന്ത്രിസ്ഥാനം വരെ ത്യജിച്ചകാര്യവും തന്റെ കൂടെയുള്ളവരുടെ അസംതൃപ്തിയുമാണ് പി ജെ ജോസഫ് ഉയര്‍ത്തികാട്ടുന്നത്.

Related image

പി ജെ ജോസഫ് നിയമസഭാ ലീഡറും, സി എഫ് തോമസ് ചെയര്‍മാനും വര്‍ക്കിംഗ് ചെയര്‍മാന്‍ അതായത് രണ്ടാം സ്ഥാനം ജോസ് കെ മാണിക്കും വേണമെന്നതാണ് മാണി ഗ്രൂപ്പിന്റെ ഫോര്‍മുല.

ഈ രണ്ടാം സ്ഥാനത്തിന്റെ കാര്യത്തില്‍ ജോസഫിനും ജോമോനും യാതൊരു തര്‍ക്കവുമില്ല.
ആകെ തര്‍ക്കം സി എഫ് തോമസിന്റെ കാര്യത്തില്‍ മാത്രമാണ്. അതായത് പി ജെ ജോസഫ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ് നിയമസഭാ ലീഡര്‍ സ്ഥാനം എടുത്തോളൂവെന്നതാണ് ജോസ് കെമാണിയുടെ നിലപാട്

എന്നാല്‍ ജോയി എബ്രഹാം കൂറ് മാറിയതോടെ സി എഫ് കൂറുമാറിയാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ സി എഫിനെ ചെയര്‍മാന്‍ ആക്കുന്നതില്‍ നി്ന്നും ജോസ് കെ മാണി ഇപ്പോള്‍ പിന്‍മാറിയിരിക്കുകയാണ്.

എന്തായാലും ഈ മാസം 30 ന് മുമ്പ് തന്നെ നിയമസഭാ ലീഡറെ പ്രഖ്യാപിക്കും. അത് സിഎഫ് തന്നെയായിരിക്കുമെന്നാണ് ജോസഫ് വിഭാഗം പറയുന്നത്.
കൂടാതെ സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ജോയി എബ്രഹാമിനെ മാറ്റണമെന്നതും ജോമോന്‍ ഗ്രൂപ്പിന്റെ പുതിയ ആവശ്യമാണ്. അത് പി ജെ ജോസഫിനും മോന്‍സിനും സ്വീകാര്യമല്ല. സീനിയോറിട്ടിയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന നിലപാടാണ് പി ജെ ജോസഫിനുള്ളത്. ‘തലമുറമാറ്റം ‘ ഉയര്‍ത്തിയാണ് ജോസ് കെ മാണിയും കൂ്ട്ടരും ആവശ്യങ്ങള്‍ പറയുന്നത്. തങ്ങളുടെ ആയുധപ്പുരകള്‍ ഇരു ഗ്രൂപ്പുകളും സജീവമാക്കിയിട്ടുണ്ട്. ഫേയ്‌സ് ബുക്കില്‍ നിന്നും ജോസ് കെ മാണി വിഭാഗം പിന്നാക്കം പോയിരിക്കുകയാണ്. പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണ് എന്നാണ് അവര്‍ പറയുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top