ഗോലിയത്തിനെ വീഴ്ത്തിയതുപോലെ ജോയ്‌സ് ജോര്‍ജ്ജിനെ ദാവീദായ ഡീന്‍ പരാജയപ്പെടുത്തും- പി ജെ ജോസഫ്
അതി ശക്തനും അതികായനുമായ ഗോലിയത്തിനെ വീഴ്ത്തിയതുപോലെ ജോയ്‌സ് ജോര്‍ജ്ജിനെ ദാവീദായ ഡീന്‍ പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്ന് പി ജെ ജോസഫ് എംഎല്‍എ പറഞ്ഞു. പൊതുപ്രവര്‍ത്തനത്തില്‍ വിശ്വാസ്യതയും സത്യസന്ധതയുമാണ് ഉയര്‍ത്തി പിടിക്കേണ്ടത്. കള്ളങ്ങളും പെരുങ്കള്ളങ്ങളും പടച്ച് വിട്ടല്ല ജനമനസുകളില്‍ സ്വീകാര്യത ലഭിക്കേണ്ടതെന്നും ജോസഫ് ആവേശത്തോടെ പ്രസംഗിച്ചു. തന്റെ 30 മിനുറ്റ് പ്രസംഗത്തില്‍ ജോയ്‌സ് ജോര്‍ജ്ജിനെ ടാര്‍ജറ്റ് ചെയ്ത് 4000 കോടിയുടെ എന്ത് വികസനങ്ങളാണ് നടത്തിയതെന്ന് ജോയ്‌സ് പറയണമെന്ന് പി ജെ ജോസഫ് വ്യക്തമാക്കി. ഫ്‌ളകിലൂടെയല്ല വികസനം സാധ്യമാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
തൊടുപുഴ: ഇടുക്കിയിലെ പാവപ്പെട്ട കർഷകരെ കബളിപ്പിച്ച ഇടതു പക്ഷത്തിന് ലോകസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തിരിച്ചടി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് തൊടുപുഴ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കസ്തൂരി രംഗൻ റിപ്പോർട്ടിൽ ഇടതു | Iപക്ഷ സർക്കാർ നാടകം കളിക്കുകയാണ്. യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന കരട് വിജ്ഞാപനമാണ് ഇപ്പോഴും നിൽക്കുന്നത്. വികസനം പ്രഖ്യാപനത്തിൽ മാത്രമാണ്. ഇടതു സർക്കാർ വിശ്വാസികൾക്കെതിരെ യുദ്ധം നയിക്കുന്നതായും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.എൻ സീതി അധ്യക്ഷത വഹിച്ചു.
കേരളാ കോൺഗ്രസ് -എം വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.
സ്ഥാനാർഥി ഡീൻ കുര്യാക്കോസ്, യു’.ഡി.എഫ് നേതാക്കളായ ഇ.എം ആഗസ്തി, ഇബ്രാഹിം കുട്ടി കല്ലാർ,എസ്. അശോകൻ, അലക്സ് കോഴിമല , കെ.എം എ ഷുക്കൂർ, ടി.വി പാപ്പു, മാർട്ടിൻ മാണി, കെ. സുരേഷ് ബാബു, അഗസ്റ്റിൻ വട്ടക്കുന്നേൽ, സി.കെ ശിവദാസ്, കെ.ഐ ആന്റണി , എം.ജെ ജേക്കബ്, ജിമ്മി മറ്റത്തിപ്പാറ, സജി മഞ്ഞക്കടമ്പിൽ, ജോയ് തോമസ്, റോയ് കെ പൗലോസ് , സേനാപതി വേണു, എം.എസ് മുഹമ്മദ്, എം.ടി തോമസ്, സി.പി മാത്യു, മാത്യു കുഴൽനാടൻ, മനോജ് കോക്കാട്ട്, ഇന്ദു സുധാകരൻ, ഷീലാ സ്റ്റീഫൻ, ലീലാമ്മ ജോസ്എം ദേവസ്യ, എ എം ഹാരിദ്, ഷിബിലി സാഹിബ്, നൈറ്റ് സി കുര്യാക്കോസ്, ജോസി ജേക്കബ്, ജോൺ നെടിയ പാല, ജോസഫ് ജോൺ, ജാഫർ ഖാൻ മുഹമ്മദ്, ടോണി ജോസ്, ചാർളി ആന്റണി, മാത്യു ജോൺ, ജിയോ മാത്യു, വി.ഇ താജുദീൻ, ജിമ്മി മറ്റത്തിപ്പാറ, ഷാഹുൽ പള്ളത്തു പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്