×

ജയസാധ്യതയെ ബാധിക്കും ; കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച്‌ കോണ്‍ഗ്രസ് ; രാഹുല്‍ വിശദാംശങ്ങള്‍ തേടി

തിരുവനന്തപുരം : കോട്ടയം ലോക്‌സഭ സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍ യുഡിഎഫിന് തിരിച്ചടിയാകുമെന്ന ആശങ്കയില്‍ കോണ്‍ഗ്രസ്. കോട്ടയത്തിന് സമീപ മണ്ഡലങ്ങളിലെ ജയസാധ്യതയെയും തര്‍ക്കം ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേരള കോണ്‍ഗ്രസിനോട് മൃദു സമീപനം പുലര്‍ത്തേണ്ടെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കോട്ടയത്തിന് പുറമെ, ഇടുക്കി, പത്തനംതിട്ട അടക്കമുള്ള സീറ്റുകളിലും യുഡിഎഫിന് തിരിച്ചടിയുണ്ടാകുമോ എന്നാണ് കോണ്‍ഗ്രസിന്റെ ആശങ്ക. അതിനിടെ തര്‍ക്കത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളോട് വിശദാംശങ്ങള്‍ ആരാഞ്ഞു. തര്‍ക്കതതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും അതൃപ്തിയുണ്ട്. തര്‍ക്കം പരിഹരിക്കാനാവാത്ത തരത്തില്‍ തുടര്‍ന്നാല്‍ കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ച തോമസ് ചാഴിക്കാടനെ പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നതും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ജോസഫ് പാര്‍ട്ടി വിട്ടാലും വേണ്ടില്ല , മുന്‍ തീരുമാനവുമായി മുന്നോട്ടുപോകാനാണ് മാണി വിഭാഗത്തിന്റെ നിലപാട്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടനോട് പ്രചാരണത്തില്‍ സജീവമായി രംഗത്തിറങ്ങാനും കെ എം മാണി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം പി ജെ ജോസഫ് കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച തുടരുകയാണ്. ഇപ്പോഴും ശുഭാപ്തി വിശ്വാസം ഉണ്ടെന്നാണ് പി ജെ ജോസഫ് പ്രതികരിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top