ജോസഫിന് മുമ്പിലുള്ളത് ഈ മൂന്ന് അതിവേഗ ബൈപ്പാസുകള്‍- ഏത് ഇടനാഴി സ്വീകരിക്കും ?
1 മാണിയുടെ തീരുമാനം അംഗീകരിച്ച് കലാപക്കൊടി തല്‍ക്കാലം താഴ്ത്താം
2 പിളര്‍പ്പിന് തയ്യാറാവുക. എല്ലാ നേതാക്കളോടും രാജി വയ്ക്കാന്‍ പറയുക. സി എഫ് തോമസിനെ കൂടെ കൂട്ടുക. സി എഫ് തോമസിനെ കൂട്ടിയാല്‍ 50 % പേര്‍ പാര്‍ട്ടി മാറിയാല്‍ കൂറുമാറ്റം ബാധകമാകില്ല. സി എഫിന് കെ എം മാണി ഇപ്പോഴും സ്വീകാര്യന്‍ തന്നെയാണ്. ജോസ് കെ മാണിയോടാണ് അനിഷ്ടം. അതാണ് സി എഫിനെ അലട്ടുന്ന പ്രശ്‌നം.
3. തൊടുപുഴ സീറ്റ് കൈപ്പത്തിക്ക് വിട്ടുകൊടുത്ത് ഇടുക്കിയില്‍ മല്‍സരിക്കുക.
4. മാണി ഗ്രുപ്പീലില്‍ നിന്ന് പുറത്ത് ചാടി യുഡിഎഫില്‍ പഴയ ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കുക.
ഏത് തീരുമാനമെടുത്താലും അതിനോട് ജോസഫ് ഗ്രൂപ്പ് അണികളും നേതാക്കളും ജോസഫിന് പിന്നില്‍ അണിനിരക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ മാണി ഗ്രൂപ്പില്‍ നിന്ന് പോലും കൂടുതല്‍ ആളുകള്‍ തന്റെ കൂടെ കൂട്ുമെന്ന് ജോസഫ് വിശ്വസിക്കുന്നു. സജി മഞ്ഞക്കടമ്പന്‍ ജോസ് കെ മാണിയുടെ വിശ്വസ്തനായിരുന്നു. എന്നിട്ട് ഇപ്പോള്‍ ജോസഫ് ഗ്രൂപ്പിനോടാണ് അടുപ്പം കാണിക്കുന്നത്. താന്‍ ശരിയുടേയും നീതിയുടേയും പക്ഷത്താണ് എപ്പോഴുമെന്നാണ് സജി പറയുന്നത്.
ഞായറാഴ്ചയോടെ കോണ്‍ഗ്രസ് പട്ടിക പുറത്ത് വരും. അതുവരെ ശാന്തരായി ഇരിക്കാനാണ് ജോസഫിന്റെ തീരുമാനം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്