കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി തോറ്റാൽ എന്നെ കുറ്റപ്പെടുത്തരുത്: പിജെ ജോസഫ്
കോട്ടയം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി തോറ്റാല്‍ തന്നെ കുറ്റപ്പെടുത്തരുതെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ്. കോണ്‍ഗ്രസ് നേതാക്കളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. . കേരള കോണ്‍ഗ്രസിലെ പ്രതിസന്ധിക്കു പരിഹാരം തേടി കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജോസഫ് ഇക്കാര്യം അറിയിച്ചത്.
കോട്ടയത്തു സ്ഥാനാര്‍ഥിയാവാനുള്ള താത്പര്യം രേഖാമൂലം തന്നെ താന്‍ അറിയിച്ചിരുന്നതാണ്. സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനമെടുക്കാമെന്നാണ് മാണി തന്നോടു പറഞ്ഞത്. എന്നാല്‍ സ്റ്റീയറിങ് കമ്മിറ്റി തീരുമാനമെടുക്കാതെ മാണിക്കു വിട്ടു. പിന്നീട് ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയായിരുന്നുവെന്ന് ജോസഫ് പറഞ്ഞു.
കേരള കോണ്‍ഗ്രസില്‍ കെഎം മാണിയും കൂട്ടരും ഏകാധിപത്യപരമായാണ് പെരുമാറുന്നതെന്ന പരാതി ജോസഫ് കോണ്‍ഗ്രസ് നേതാക്കളുടെ മുന്നില്‍ വച്ചു. ഇക്കാര്യത്തില്‍ ഇടപെട്ടു സംസാരിക്കണമെന്ന് ഉമ്മന്‍ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയില്‍ ജോസഫ് ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തില്‍ മാണിയുമായി യോജിച്ചുപോവാനാവില്ലെന്ന് ജോസഫ് പറഞ്ഞു. എന്നാല്‍ യുഡിഎഫ് വിടാന്‍ ഉദ്ദേശിക്കുന്നില്ല. മാണിയുമായി പിരിഞ്ഞാലും യുഡിഎഫില്‍ തുടരാന്‍ അനുവദിക്കണമെന്ന് ഉമ്മന്‍ ചാണ്ടിയുമായും പിന്നീട് രമേശ് ചെന്നിത്തലയുമായും നടത്തിയ കൂടിക്കാഴ്ചയില്‍ ജോസഫ് ആവശ്യപ്പെട്ടുവെന്നാണ് സൂചനകൾ.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്