ഇനി ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും രമേശും പ്രതികരികട്ടെ – എന്നിട്ടാകാം ബാക്കി തീരുമാനം – പി ജെ ജോസഫ്
കോട്ടയം മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. യുഡിഎഫുമായി കൂട്ടായി ആലോചിച്ച ശേഷം മറുപടി പറയാമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതായി പിജെ ജോസഫ് പറഞ്ഞു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് രാവിലെ ഒന്‍പത് മണിയോടെയാണ് ഉമ്മന്‍ചാണ്ടിയുടെ വീട്ടിലെത്തിയത്. മുന്നണിയില്‍ ചര്‍ച്ച നടത്തിയശേഷം തന്റെ നിലപാട് പരസ്യമാക്കാനാണ് ജോസഫിന്റെ നീക്കം.
ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയ ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രനുമായും അതിന് ശേഷം മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായും ചര്‍ച്ച നടത്തും.കെഎം മാണി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ഉമ്മന്‍ചാണ്ടിയെ കാണണമെന്ന് പിജെ ജോസഫ് അറിയിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കാണാമെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച. എംഎല്‍എമാരായ കെസി ജോസഫ്, മോന്‍സി ജോസഫും പിജെ ജോസഫിന്റെ കൂടയെുണ്ടയായിരുന്നു.
പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ കേരള കോണ്‍ഗ്രസ് തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കട്ടെയെന്നാണ് കോണ്‍ഗ്രസ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ കെഎം മാണിയും പിജെ ജോസഫും തമ്മിലുള്ള ഭിന്നത രൂക്ഷമായ സ്ഥിതിക്ക് ഇനി പാര്‍ട്ടിക്കുള്ളില്‍ സമവായം എളുപ്പമല്ല. ഇത് മനസിലാക്കിയാണ് ജോസഫുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തുന്നത്.
കോട്ടയത്ത് മാണിവിഭാഗം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച സ്ഥിതിക്ക് കോണ്‍ഗ്രസ് അതില്‍ ഇടപെടില്ല. പക്ഷെ അതിന്റ പേരില്‍ പിളര്‍പ്പുണ്ടാകുന്നത് തടയും.അടുത്ത ദിവസങ്ങളില്‍ തന്നെ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുടിയും രമേശും കൂടി ചര്‍ച്ച ചെയ്ത് മാണിയുമായി നേരില്‍ കണ്ട് എന്തെങ്കിലും ഫോര്‍മുല ഉണ്ടാക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് പി ജെ ജോസഫ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്