×

യോഗ സ്ഥലത്ത് രഹസ്യ ചര്‍ച്ച ; ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ചെയര്‍മാന്‍ പ്രഖ്യാപിക്കും

കോട്ടയം : സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ചെയര്‍മാനെ ചുമതലപ്പെടുത്തി. മാണിയും ജോസഫും ജോസ് കെ മാണിയും ഹോട്ടല്‍ മുറിയില്‍ രഹസ്യ ചര്‍ച്ച നടത്തി. ഭാവി കാര്യങ്ങളിലെ ധാരണകള്‍ ചര്‍ച്ചചെയ്ത് തീരുമാനിച്ചു. കേന്ദ്ര മന്ത്രിസ്ഥാനം ലഭിച്ചാല്‍ ജോസ് കെ മാണിക്ക് നല്‍കണമെന്ന് ധാരണ.

കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചാല്‍ അത് ജോസ് കെ മാണിക്ക് നല്‍കണം, ചെയര്‍മാന്‍ സ്ഥാനം ഉടന്‍ തന്നെ ജോസ് കെ മാണിക്ക് നല്‍കണം, തൊടുപുഴ സീറ്റില്‍ മാണിക്ക് കൂടി സ്വീകാര്യനായ വ്യക്തിയെ സ്ഥാനാര്‍ത്ഥിയാക്കണം. ഇവയാണ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ മുന്നോട്ട് വച്ചിട്ടുള്ള നിബന്ധനകള്‍. വളരെ രൂക്ഷമായിട്ടാണ് ചാഴികാടന്‍ ടീമിനെ മുന്നില്‍ നിര്‍ത്തി കെ എം മാണി കളിച്ചത്. രാവിലെത്തെ കമ്മിറ്റിക്ക് ശേഷം സി എഫ് തോമസ് പത്രസമ്മേളനത്തില്‍ ജോസഫ് ആവശ്യം ഉന്നയിച്ചുവെന്ന് വ്യക്തമാക്കിയിരുന്നു.

ഇന്ന് തന്നെ വൈകിട്ട് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും പറഞ്ഞിരുന്നു. ഭാവിയിലെ കാര്യങ്ങള്‍ വ്യക്തമാക്കിയശേഷം മതി പുതിയ ധാരണകള്‍ എന്ന് മാണി ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കളെ കൊണ്ട് പിതാവും പുത്രനും പറയിപ്പിച്ചിരിക്കുകയാണ്.

എന്നാല്‍ ഇന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നത് ഏറെ നെഗറ്റീവ് ഉണ്ടാക്കുമെന്ന് ജോസഫ് ഗ്രൂപ്പ് നിലപാടെടുത്തു. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അടുത്ത ദിവസം തന്നെ ഒരുയോഗം കൂടി വിളിച്ച് പ്രഖ്യാപിക്കാമെന്ന് മാണിയും ജോമോനും പറയുന്നത്.

ഇതും പ്രകാരം നാളെ വൈകിട്ട് 5 മണിക്ക് മുമ്പായി പി ജെ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top