×

കേരള ബിജെപി ഘടകം വേണ്ട പിന്തുണ നല്‍കിയില്ല ; പി സി തോമസ് യുഡിഎഫിലേക്ക് തന്നെ

കൊച്ചി: കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗം യുഡിഎഫിലേക്ക്. ഉപാധികളില്ലാതെ വരണം എന്ന കോണ്‍ഗ്രസിന്റെ ആവശ്യം പിസി തോമസ് അംഗീകരിച്ചതായിട്ടാണ് വിവരം. തോമസ് വരും ദിവസങ്ങളില്‍ യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തും. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (എം) വിഭാഗം മുന്നണി വിട്ട സാഹചര്യത്തില്‍ പിസി തോമസിനെ ഒപ്പം കൂട്ടുന്നതും മധ്യ കേരളത്തില്‍ ഗുണം ചെയ്യും എന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്.

Malayalam News - വന്യമൃഗങ്ങളെയല്ല, കർഷകരെയാണ് സംരക്ഷിക്കേണ്ടത്; സർക്കാർ അടിയന്തിര സർവകക്ഷി യോഗം വിളിക്കണമെന്ന് പി.സി തോമസ് | PC Thomas demanded to kerala ...

ജോസ് കെ മാണിയുടെ വിടവ് നികത്താന്‍ മറ്റ് കേരള കോണ്‍ഗ്രസുകളെ യുഡിഎഫിലെത്തിക്കാന്‍ വേണ്ട നടപടികള്‍ക്ക് വേഗത കൂട്ടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്.

 

വാഗ്ദാനം ചെയ്ത ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ ലഭിക്കാതെ വന്നതോടെയാണു തോമസ് എന്‍ഡിഎയുമായി അകന്നതെന്നാണ് വിവരം. അന്നു മുതല്‍ യുഡിഎഫില്‍ ചേരാന്‍ ശ്രമങ്ങള്‍ തുടരുകയുമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സഹകരിച്ചു പോകാനാണു ധാരണ. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റാണു യുഡിഎഫിന്റെ വാഗ്ദാനമെന്നും റിപ്പോര്‍ട്ടുണ്ട്.

Joseph to woo Thomas by offering Pala seat; plans new moves to corner Jose, if the court's verdict is against him - KERALA - GENERAL | Kerala Kaumudi Online

ഉപാധികളില്ലാതെ മുന്നണിയിലേക്ക് വരാന്‍ പിസി തോമസും സമ്മതിച്ചതോടെ മുന്നണി പ്രവേശനത്തിന് വഴിയൊരുങ്ങി. കഴിഞ്ഞ ദിവസം എന്‍ഡിഎയില്‍ വേണ്ട പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് പിസി തോമസ് പറഞ്ഞിരുന്നു. ഇത് യുഡിഎഫ് പ്രവേശനത്തിന്റെ ഭാഗമെന്ന് കരുതണം. കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളുമായി തോമസ് ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നാണ് വിവരം. അടുത്ത ദിവസങ്ങളില്‍ നേരിട്ടെത്തി ചര്‍ച്ച നടത്തുമെന്നും വിവരമുണ്ട്.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top