ഇര കന്യാസ്ത്രീയോ അതോ ബിഷപ്പോ; മര്യാദ പഠിപ്പിക്കാന്‍ ആരും വരണ്ട; പി.സി ജോര്‍ജ്
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ വീണ്ടും അപമാനിച്ച് പി.സി ജോര്‍ജ് എം.എല്‍.എ രംഗത്ത്. ഈ വിഷയത്തില്‍ ഇര കന്യാസ്ത്രീയാണോ അതോ ബിഷപ്പാണോയെന്ന് സംശയമുണ്ടെന്ന് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചില അപഥ സഞ്ചാരിണികളായ സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങളെ മുതലെടുക്കാന്‍ ശ്രമം നടക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കേണ്ടത് പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.
സഭയെ അവഹേളിക്കുന്നവരുടെ പിന്തുണയോടെയാണ് കന്യാസ്ത്രീകളുടെ ഇപ്പോഴത്തെ സമരം. അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ സമരം നടത്താതെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. കന്യാസ്ത്രീയുടെ കുടുംബത്തിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയുണ്ടായ സാമ്ബത്തിക ഉയര്‍ച്ചയെ കുറിച്ച് അന്വേഷിക്കണം. കന്യാസ്ത്രീയുടെ കുടുംബം സ്വന്തം നാട്ടില്‍ വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതിന് എവിടെ നിന്നാണ് പണം ലഭിച്ചതെന്നും ജോര്‍ജ് ചോദിച്ചു.
ബിഷപ്പ് തെറ്റ് ചെയ്യാനുള്ള സാദ്ധ്യത ഉണ്ടെന്ന് തന്നെ കരുതുന്നു. താനിതുവരെ ബിഷപ്പിനെ കണ്ടിട്ടില്ലെന്നും അദ്ദേഹത്തെ പരിചയമില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. തന്നെ മര്യാദ പഠിപ്പിക്കാന്‍ ആരും വരണ്ട. ദേശീയ വനിതാ കമ്മീഷന്‍ തന്റെ മൂക്ക് ചെത്തുമോയെന്നും അദ്ദേഹം ചോദിച്ചു.
കന്യാസ്ത്രീ നിയമ പരിരക്ഷയാണ് തേടുന്നതെങ്കില്‍ അതിനെ പിന്തുണയ്ക്കും. എന്നാല്‍, മാന്യമായി ജീവിക്കുന്ന വൈദിക സമൂഹത്തെ അപമാനിക്കാന്‍ അനുവദിക്കില്ല. ക്രൈസ്തവ സമൂഹത്തെ അപമാനിക്കണം എന്ന ലക്ഷ്യത്തോടെ ലോക വ്യാപകമായി സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്