×

പൂഞ്ഞാര്‍ പുലിയുടെ വീട്ടില്‍ സുരേന്ദ്രന്‍ – ജയിപ്പിക്കും , പത്തനംതിട്ടയില്‍ പൂര്‍ണ്ണ പിന്തുണ – പി സി ജോര്‍ജ്ജ് – മറ്റു കാര്യം പിന്നിട്

ത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് പി സി ജോര്‍ജ്. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് പിന്തുണ നല്‍കും. മറ്റു മണ്ഡലങ്ങളിലെ കാര്യം പിന്നിട് തീരുമാനിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. ഈരാറ്റുപേട്ടയിലെ തന്റെ വീട്ടിലെത്തി കെ സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ്.

പി സി ജോര്‍ജിന്റെ പിന്തുണ തേടിയാണ് സുരേന്ദ്രന്‍ എംഎല്‍എയുടെ വീട്ടിലെത്തിയത്. പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയുടെ എന്‍ഡിഎ മുന്നണി പ്രവേശം ഉള്‍പ്പെടെയുളള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായും റിപ്പോര്‍ട്ടുകളുണ്ട്. പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മുന്നണി പ്രവേശനത്തിന്റെ ഭാഗമായി ജനപക്ഷം ബിജെപിയുമായി ചര്‍ച്ചകള്‍ തുടങ്ങിയതായും ബിജെപി കേന്ദ്രനേതാക്കളുമായി പി സി ജോര്‍ജ് ചര്‍ച്ച നടത്തിയതായുമാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന നേതാക്കളുമായും ജോര്‍ജ് ആശയവിനിമയം നടത്തിയതായും വാര്‍ത്തകളുണ്ട്.

മുന്നണി പ്രവേശനത്തിന്റെ ഭാഗമായാണ് പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ നിന്ന് പി സി ജോര്‍ജ് പിന്മാറിയതെന്നാണ് വിവരം.
ശബരിമല വിഷയത്തില്‍ ബിജെപിക്ക് അനുകൂലമായ നിലപാടാണ് പി സി ജോര്‍ജ് സ്വീകരിച്ചിരുന്നത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ പി സി ജോര്‍ജ് കറുപ്പണിഞ്ഞ് നിയമസഭയില്‍ എത്തിയിരുന്നു. ഇതിന് പുറമേ ബിജെപിയുടെ ഏക എംഎല്‍എയായ ഒ രാജഗോപാലിനൊടൊപ്പം നിയമസഭയില്‍ ഇരുന്ന്് എന്‍ഡിഎ മുന്നണിയിലേക്ക് പോകുന്നുവെന്ന പ്രതീതിയും പി സി ജോര്‍ജ് സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ ഇടക്കാലത്ത് ബിജെപിയില്‍ നിന്ന് അകന്ന പി സി ജോര്‍ജ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ താന്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നും മറ്റു മണ്ഡലങ്ങളില്‍ ജനപക്ഷം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പത്തനംതിട്ടയില്‍ നിന്നും പിന്മാറിയ പി സി ജോര്‍ജിനെ എന്‍ഡിഎയില്‍ എത്തിക്കാനുളള നീക്കങ്ങള്‍ ബിജെപി നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍

 

ഈരാറ്റുപേട്ട: ജനപക്ഷം ബിജെപിയിലേയ്‌ക്കെന്ന അഭ്യൂഹങ്ങള്‍ക്കിടെ പത്തനംതിട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ജനപക്ഷം ചെയര്‍മാന്‍ പി.സി ജോര്‍ജ്ജിനെ ഈരാറ്റുപേട്ടയിലെത്തി സന്ദര്‍ശിച്ചു.   പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന് പി.സി. ജോര്‍ജ് അറിയിച്ചു. വിശ്വാസികള്‍ക്കുവേണ്ടി ജയില്‍ശിക്ഷ വരെ അനുഭവിച്ച ഒരാളെന്ന നിലയില്‍ സുരേന്ദ്രന്‍ വിജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചയോടെയാണ് മറ്റ് ബിജെപി നേതാക്കള്‍ക്കൊപ്പം സുരേന്ദ്രന്‍ പി.സി ജോര്‍ജ്ജിന്റെ വസതിയിലെത്തിയത്.

ആചാരം സംരക്ഷിക്കാനുള്ള പോരാട്ടമാണ് സുരേന്ദ്രന്‍ നടത്തിയത്. പത്തനംതിട്ട മണ്ഡലത്തില്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നും മറ്റ് മണ്ഡലങ്ങളിലെ കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും പി.സി ജോര്‍ജ്ജ് വ്യക്തമാക്കി. കെ.സുരേന്ദ്രന്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നുംഅദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ ഒരു വോട്ടറെന്ന നിലയില്‍കൂടിയാണ് എംഎല്‍എയെ സന്ദര്‍ശിച്ചതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ മൂന്ന് മുന്നണികളെയും തോല്‍പിച്ച വ്യക്തിയാണ് അദേഹം. അത്ഭുതങ്ങള്‍ സംഭവിക്കുന്ന പ്രദേശമാണിവിടം. ആ അത്ഭുതം ഈ തെരഞ്ഞെടുപ്പിലും നാട്ടിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. പി.സി ജോര്‍ജ്ജിന്റെയും കുടുംബത്തിന്റെയും വോട്ട് അഭ്യര്‍ത്ഥിക്കാനാണ് വന്നത്. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മാത്രമാണ് വന്നതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരി, ജില്ലാ വൈസ് പ്രസിഡന്റ് ലിജിന്‍ ലാല്‍, പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി അജികുമാര്‍ എന്നിവരും കെ സുരേന്ദ്രനോടൊപ്പമുണ്ടായിരുന്നു. ജനപക്ഷത്തിന്റെ പിന്തുണ തേടിയാണ് കെ സുരേന്ദ്രന്‍ പി.സി ജോര്‍ജ്ജിനെ കാണാനെത്തിയത്. നിലവിലെ സാഹചര്യത്തില്‍ ബിജെപിയ്‌ക്കൊപ്പം എന്ന നിലപാടിലാണ് പി.സി ജോര്‍ജ്ജ്. പത്തനംതിട്ടയില്‍ മല്‍സരിക്കുമെന്ന് പി.സി. ജോര്‍ജ് ആദ്യം പറഞ്ഞെങ്കിലും പിന്നീടു പിന്‍മാറി. കെ. സുരേന്ദ്രനു വേണ്ടിയാണ് താന്‍ പത്തനംതിട്ടയില്‍ മല്‍സരരംഗത്തുനിന്ന് പിന്മാറിയതെന്ന് പി.സി. ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top