×

ലൈംഗികാരോപണം: ഐജി ശ്രീജിത്തിന് അന്വേഷണച്ചുമതല, ഭര്‍ത്താവിനെതിരെ രംഗത്തെത്താന്‍ യുവതിക്ക്‌ മേല്‍ സമ്മര്‍്‌ദ്ദം

കൊച്ചി: ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ലൈംഗികാരോപണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് കൊച്ചി റേഞ്ച് ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണച്ചുമതല. പ്രാഥമിക അന്വേഷണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് നിര്‍ദേശം നല്‍കി.

വൈദികര്‍ക്കെതിരായ ലൈംഗികാരോപണത്തെ കുറിച്ച്‌ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന് സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. അതിനിടെ, സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ഊര്‍ജ്ജിതമായ ശ്രമമാണ് സഭയില്‍ നിന്ന് നടക്കുന്നത്.

അതേസമയം, സംഭവത്തില്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തെ സഭ സ്വാഗതം ചെയ്തു. വിഷയത്തില്‍ ഏതന്വേഷണവും സ്വാഗതാര്‍ഹമാണെന്ന് സഭാ പ്രതിനിധി ഡോ. എംഒ ജോണ്‍ വ്യക്തമാക്കി. അന്വേഷണത്തോട് സഭ പൂര്‍ണമായും സഹകരിക്കുമെന്നും പരാതി ലഭിച്ചപ്പോള്‍ തന്നെ പ്രാഥമിക നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീയുടെ ഭര്‍ത്താവിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ വൈദികര്‍ക്ക് സഭ അനുമതി നല്‍കിയിട്ടുണ്ട്.

അതിനിടെ ഇരയായ യുവതിയെ മറയാക്കി പീഡനക്കേസ് ഒതുക്കീതീര്‍ക്കാനും അതില്‍ നിന്ന് തലയൂരാനുമാണ് സഭയുടെ നീക്കം. യുവതിയെ സ്വാധീനിച്ച്‌ മൊഴി നല്‍കുന്നതില്‍ നിന്ന് പിന്‍തിരിപ്പിച്ചിരിക്കുകയാണ് ചിലര്‍. സഭാ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ യുവതി തയ്യാറാകാത്തത് ഇതിന് തെളിവാണ്. യുവതി അനുകൂല മൊഴി നല്‍കാത്തത്തിടത്തോളം ഭര്‍ത്താവിന് പരാതിയുമായി പൊലീസിനെ സമീപിക്കാന്‍ കഴിയില്ലെന്ന് സഭാ നേതൃത്വം വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ സഭ തീരുമാനിച്ചിരിക്കുന്നത്.

കുമ്ബസാരരഹസ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ അഞ്ചു വൈദികര്‍ പീഡിപ്പിച്ചതായാണ് യുവതിയുടെ ഭര്‍ത്താവിന്റെ ആരോപണം.എന്നാല്‍ പരാതിയില്‍ മൊഴി നല്‍കാന്‍ തയാറല്ലന്ന് യുവതി കമ്മീഷനെ അറിയിച്ചതായാണ് സൂചന. അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപികയായിരുന്ന യുവതിയെ ചൂഷണം ചെയ്തു വെന്ന് കാട്ടി തിരുവല്ല മല്ലപ്പള്ളി ആനിക്കാട് സ്വദേശിയായ ഭര്‍ത്താവാണ് പരാതിയുമായി രംഗത്തെത്തിയത്. ഇത് വിവാദമായതോടെ ഓര്‍ത്തഡോക്‌സ് സഭ നേതൃത്വം അന്വേഷണത്തിന് കമ്മീഷനുകളെ നിയോഗിച്ചിരുന്നു.

എന്നാല്‍, യുവതി ഇതുവരെ കമ്മീഷനു മുന്നില്‍ മൊഴി നല്‍കാന്‍ തയാറാകാത്തത് പരാതിക്കാരന് കനത്ത തിരിച്ചടിയായി.ആരോപണവിധേയരായ വൈദികരുടെയും, സഭാ നേതൃത്വത്തിലൊരു വിഭാഗത്തിന്റെയും സമ്മര്‍ദമാണ് യുവതി മാറിനില്‍ക്കാന്‍ കാരണമെന്ന് സൂചന. പരാതി ദുര്‍ബലമാക്കാനാണ് ഇതിലൂടെ സഭ ലക്ഷ്യമിടുന്നത്. പൊലീസിനെ സമീപിക്കാനും ഇവര്‍ തയാറായിട്ടില്ല. ഇതിലൂടെ വൈദികരെ രക്ഷിക്കാനാണ് ശ്രമമെന്ന് ആക്ഷേപം ഉയരുന്നുണ്ട്. സംഭവം നിഷേധിച്ച്‌ രംഗത്തെത്താന്‍ യുവതിക്ക് മേല്‍ സമ്മര്‍ദമുണ്ട്. യുവതി സ്വന്തം വീട്ടില്‍നിന്ന് മാറിനില്‍ക്കുകയാണ്.

വിലപേശലുകള്‍ നടക്കുന്നതായും സൂചനകളുണ്ട്. ആരോപണം ഉന്നയിച്ച ഭര്‍ത്താവിനെതിരെ നടപടിക്കും നീക്കമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ആരോപണം. സംഭവം ഓര്‍ത്തഡോക്‌സ് സഭ നിരണം ഭദ്രാസനം ചുമതലപ്പെടുത്തിയ കമ്മീഷന്റെ നേതൃത്വത്തില്‍ അന്വേഷിച്ചുവരികയാണ്. ഇവര്‍ക്ക് മുമ്ബില്‍ പരാതിക്കാരന്‍ കഴിഞ്ഞ ദിവസം തെളിവു നല്‍കിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top