×

യുവതിയുമായി ലൈംഗീകാരോപണം: അഞ്ച്​ വൈദികരെ സഭ പുറത്താക്കി

കോട്ടയം: ലൈംഗീകാരോപണത്തില്‍ കുടുങ്ങിയ ​വൈദികര്‍ക്കെതിരെ നടപടി. പരാതിയുയര്‍ന്ന അഞ്ച്​ വൈദികരെയും അന്വേഷണ വിധേയമായി ഒാര്‍ത്തഡോക്​സ്​ സഭ നേതൃത്വം സസ്​പ​​െന്‍റ്​ ചെയ്തു.

വീട്ടമ്മയായ യുവതിയുമായി ഇവര്‍ക്ക്​ ബന്ധമുണ്ടെന്ന ആരോപിച്ച്‌​ ഭര്‍ത്താവ്​ രംഗത്ത്​ എത്തിയതോടെയാണ്​ സംഭവം പുറത്തായത്​. ഇത്​ സോഷ്യല്‍ മീഡിയയിലടക്കം വന്‍ ചര്‍ച്ചയായതോടെ നേതൃത്വം ഇടപെടുകയായിരുന്നു.

നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരെയും തുമ്ബമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികനെയുമാണ് പള്ളികളുടെ വികാരി സ്​ഥാനത്തു നിന്ന്​ ​ നീക്കിയിരിക്കുന്നത്. തിരുവല്ല സ്വദേശിയായ വീട്ടമ്മയുടെ ഭര്‍ത്താവാണ്​ പരാതിയുമായി രംഗത്ത്​ എത്തിയത്​.

അവിഹിത ബന്ധം വിവരിക്കുന്ന ഭര്‍ത്താവി​ന്‍റേതെന്ന പേരിലുള്ള ശബ്​ദരേഖ സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്​.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top