×

വണ്‍ ഇന്ത്യാ വണ്‍ പെന്‍ഷന്‍ പുറപ്പുഴ പഞ്ചായത്തിലും പതാക ഉയര്‍ത്തി

പുറപ്പുഴ : വണ്‍ ഇന്ത്യാ വണ്‍ പെന്‍ഷന്‍ സംഘടനയുടെ നേതൃത്വത്തില്‍ ഭാരത്തിന്റെ 74-ാം സ്വതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ ഒട്ടുമിക്ക പഞ്ചായത്തുകളിലും പതാക ഉയര്‍ത്തി. പുറപ്പുഴ പഞ്ചായത്തിലും ഇതിന്റെ ഭാഗമായി സ്വതന്ത്ര്യദിന ആഘോഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തി. നെടിയശാല ജംഗ്ഷനില്‍ നിന്നും പുറപ്പുഴ കവല ബൈക്ക് റാലിയും ഇതോടൊപ്പം നടത്തി. കക്ഷി രാഷ്ട്രീയ ജാതി മത ചിന്തകള്‍ക്ക് അതീതമായി ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ഒരു പുതിയ മുന്നേറ്റം നടത്തുകയെന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് പുറപ്പുഴ പഞ്ചായത്ത് കോ- ഓര്‍ഡിനേറ്റര്‍ മാര്‍ട്ടിന്‍ ജോസഫ് പറഞ്ഞു. തൊടുപുഴ നിയോജകമണ്ഡലം സെക്രട്ടറി ജോസഫ് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട പ്രവര്‍ത്തകര്‍ പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top