ഓണത്തിന് കിറ്റ് റെഡിയായി ; 14 കൂട്ടം ഐറ്റംസ് – ഓഗസ്റ്റ് 23 മുതല്‍ 7 വരെ
സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം 23 മുതല്‍ ആരംഭിക്കും. കിറ്റിന്റെ പാക്കിങ് പുരോഗമിക്കുന്നു.
പാക്കിങ് പൂര്‍ത്തിയാക്കിയവ 22 മുതല്‍ റേഷന്‍കടകളില്‍ എത്തിക്കും. സംസ്ഥാന ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 22ന് തിരുവനന്തപുരത്ത് നിര്‍വഹിക്കും.
തുണിസഞ്ചിയടക്കം 14 ഉല്‍പ്പന്നങ്ങളാണ് ഇത്തവണ കിറ്റിലുള്ളത്. ജില്ലയിലെ 9,00,773 റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് നല്‍കും. എറണാകുളം സിറ്റി റേഷനിങ് ഓഫീസിനുകീഴില്‍ 81,734, കൊച്ചി 69,286, കണയന്നൂര്‍ താലൂക്ക് സപ്ലൈ ഓഫീസിനുകീഴില്‍ 1,36,878, കൊച്ചി 65,971, ആലുവ 1,42,507, പറവൂര്‍ 1,08,060, കുന്നത്തുനാട് 1,31,163, കോതമംഗലം 70,850, മൂവാറ്റുപുഴ 94,324 എന്നിങ്ങനെയാണ് കിറ്റ് നല്‍കുക. 22 മുതല്‍ ആരംഭിക്കുന്ന വിതരണം സെപ്തംബര്‍ ഏഴുവരെ തുടരും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്