തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഓണക്കിറ്റ് എല്ലാ കാര്‍ഡുകള്‍ക്കും ലഭിച്ചേക്കില്ല. കടുത്ത സാമ്ബത്തിക പ്രതിസന്ധിയായതിനാല്‍ ഓണക്കിറ്റ് പരിമിതപ്പെടുത്തിയേക്കുമെന്നാണ് വിവരം.
ഓണക്കിറ്റ് വിതരണത്തിന്റെ പ്രാഥാമിക ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമ തീരുമാനമെടുക്കും.
എല്ലാവര്‍ക്കും ഓണക്കിറ്റ് നല്‍കണമെങ്കില്‍ 558 കോടി രൂപ വേണ്ടിവരും. കിറ്റ് മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്താനാണ് ആലോചനകള്‍.
കോവിഡുള്‍പ്പെടെയുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് മുൻകാലങ്ങളില്‍ എല്ലാവിഭാഗങ്ങള്‍ക്കും ഓണക്കിറ്റ് വിതരണം ചെയ്തത്.
കഴിഞ്ഞവര്‍ഷം 90 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് തയ്യാറാക്കി വിതരണം ചെയ്തപ്പോള്‍ 500 കോടിരൂപയാണു സര്‍ക്കാരിന് ചിലവായത്.
ഇക്കുറി കാര്‍ഡുടമകളുടെ എണ്ണം 93.76 ലക്ഷത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്