ശബരിമല – വിശ്വാസികള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ അത് പ്രതികാരമായി കാണും – എന്‍എസ്എസ്
കോട്ടയം: തെരഞ്ഞെടുപ്പു കാലത്ത് ശബരിമല വിഷയം ചര്‍ച്ച ചെയ്യാതിരിക്കനുള്ള തീവ്രപരിശ്രമത്തിലാണ് ഇടതു മുന്നണി. എല്‍ഡിഎഫിന്റെ ഭയം തിരിച്ചറിഞ്ഞ് ആ വിഷയമേ ചര്‍ച്ച ചെയ്യുകയുള്ളൂ എന്ന നിലപാടിലാണ് യുഡിഎഫും. അതുകൊണ്ട് തന്നെ ഇപ്പോള്‍ തെരഞ്ഞെടുപ്പു രംഗത്ത് ഇടതു മുന്നണി പിന്നിലാണ്. ഇതിനിടെ എന്‍എസ്‌എസും പരസ്യമായി തന്നെ സര്‍ക്കാറിനെതിരെ തിരിയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ശബരിമല വിഷയം ചര്‍ച്ചയാക്കാന്‍ ഉറച്ചു തന്നെയാണ് എന്‍എസ്‌എസ് നിലപാടും.
നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടത് ഇതിന്റെ തുടക്കം മാത്രമാണ്. കേസുകള്‍ പിന്‍വലിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അല്ലെങ്കില്‍ വിശ്വാസികള്‍ക്കെതിരായ സര്‍ക്കാരിന്റെ പ്രതികാരമായി കാണേണ്ടിവരുമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. സുകുമാരന്‍ നായരുടെ പ്രതികരണം സര്‍ക്കാറിനെ ശരിക്കും വെട്ടിലാക്കുന്നതാണ്.
കേസുകളില്‍ നിരപരാധികളായി വിശ്വസികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നാമജപഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് സുകമാരന്‍ നായര്‍ പറഞ്ഞു. വിശ്വാസസംരക്ഷണത്തിനായി എടുത്ത നടപടികളെക്കുറിച്ച് യുഡിഎഫ് നല്‍കിയ വിശദീകരണത്തില്‍ എന്‍എസ്‌എസ് നേരത്തെ സന്തോഷം പ്രകടിപ്പിച്ചിരുന്നു. ആചാരസംരക്ഷണത്തിനായി എന്തു ചെയ്തു എന്ന മുന്നണികളോടുള്ള ചോദ്യത്തിന് യുഡിഎഫ് നല്‍കിയ വിശദീകരണം സ്വാഗതം ചെയ്യുന്നതായി എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു.
ആചാര സംരക്ഷണത്തിനായി കരട് ബില്‍ കൊണ്ടുവരാന്‍ യുഡിഎഫ് ആരംഭിച്ച നീക്കങ്ങളാണ് സുകുമാരന്‍ നായരെ സന്തോഷിപ്പിച്ചിരിക്കുന്നത്. കരട് ബില്‍ കൊണ്ടുവരാന്‍ പ്രതിപക്ഷം നടത്തിയ നീക്കങ്ങള്‍ വിശദീകരിച്ച രമേശ് ചെന്നിത്തലയുടെ മറുപടി തൃപ്തികരമാണ്. എന്‍എസ്‌എസ് നിലപാടുകളെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് രാഷ്ട്രീയമായി അനുകൂലമാക്കാന്‍ ശ്രമിച്ചുവെന്നും എന്‍എസ്‌എസ് ജന. സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കുകയുണ്ടായി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്