സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു, ആത്മാര്‍ത്ഥമായ നടപടിയാണോ എന്ന കാര്യത്തില്‍ അഭിപ്രായം പറയാനില്ലെന്ന് സുകുമാരന്‍ നായര്‍
തിരുവനന്തപുരം: നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെയുളള കേസുകള്‍ പിന്‍വലിക്കണമെന്ന നാളുകളായുളള എന്‍ എസ് എസിന്റെ ആവശ്യത്തിനാണ് മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നല്‍കിയത്. ഇതിനെ എന്‍ എസ് എസ് സ്വാഗതം ചെയ്യുകയും ചെയ്തു. അതേസമയം, സര്‍ക്കാരിന്റേത് ആത്മാര്‍ത്ഥമായ നടപടിയാണോ എന്ന കാര്യത്തില്‍ അഭിപ്രായം പറയാനില്ലെന്നായിരുന്നു ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞത്. ഇപ്പോഴെങ്കിലും സര്‍ക്കാര്‍ ഔചിത്യപൂര്‍വം പെരുമാറി എന്നാണ് കരുതുന്നത്. ഇതുകൊണ്ട് ശബരിമല വിഷയം തീരുമെന്ന് കരുതേണ്ടതില്ല. ശബരിമല വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാടില്‍ മാറ്റമെന്തെങ്കിലും ഉണ്ടായി എന്ന് ഇതുകൊണ്ട് കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി 2300 ലധികം കേസുകളാണ് പൊലീസ് എടുത്തിട്ടുളളത്. ഇതില്‍ കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും അധികം കേസുകളുള്ളത്. അതേസമയം പൗരത്വ നിയമ ഭേദഗതി പ്രതിഷേധവുമായി ബന്ധപ്പെട്ട് 490 കേസുകളാണ് ഉള്ളത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവുമധികം കേസുകള്‍. പൊതുമുതല്‍ നശിപ്പിക്കല്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണം, മതസ്പര്‍ദ്ധ വളര്‍ത്താനുള്ള നീക്കം എന്നീ വകുപ്പുകള്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുക നിയമോപദേശത്തിന് ശേഷമായിരിക്കും.
നാമജപഘോഷയാത്രയില്‍ പങ്കെടുത്ത സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ക്കെതിരെ കേസെടുത്തതുകാരണം പലര്‍ക്കും ജോലിക്ക് അപേക്ഷിക്കാനാകാത്ത അവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യം എന്‍ എസ് എസ് ആദ്യം മുന്നോട്ടുവച്ചത്. വളരെ ഗൗരവമേറിയ മറ്റു പല കേസുകളും പിന്‍വലിക്കുമ്ബോള്‍ ശബരിമല വിശ്വാസികള്‍ക്കെതിരെയുള്ള കേസില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്