കോണ്‍ഗ്രസിനുള്ളില്‍ ഉരുള്‍ പൊട്ടല്‍; ആഹ്ലാദത്തില്‍ പിണറായി – ബിജെപിക്ക് നേട്ടം കൊയ്യാനായില്ല – ബിജെപിയിലും രോഷം
കൊച്ചി: ഉപതിരഞ്ഞെടുപ്പില്‍ നടക്കുന്ന മണ്ഡലങ്ങളില്‍ ആദ്യ വിജയം നേടി യുഡിഎഫ്. എറണാകുളം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് വിജയിച്ചു. 3673 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം. ശക്തമായ മത്സരമാണ് ഇടതു സ്ഥാനാര്‍ത്ഥി മനു റോയി കാഴ്‌ച്ച വെച്ചത്. മനുവിന്റെ അപരന്‍ മനു കെ എം നേടിയത് 2544 വോട്ടുകളാണ് പിടിച്ചത്. ഇതാണ് വിനോദിനെ വിജയിപ്പിച്ചത്.
കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് ജി സുകുമാരന്‍ നായരായിരുന്നു. കോന്നിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പഴകുളം മധുവായിരുന്നു. അടൂര്‍ പ്രകാശ് റോബന്‍ പീറ്ററെ മുന്നോട്ട് വച്ചപ്പോള്‍ അത് രമേശ് ചെന്നിത്തല അംഗീകരിക്കാത്തതും പഴകുളം മധുവിന് വേണ്ടി. ഒടുവില്‍ എന്‍ എസ് എസ് ആസ്ഥാനത്ത് നിന്ന് ചെന്നിത്തലയെ സുകുമാരന്‍ നായര്‍ വിലിച്ചു. കോന്നിയിലെ സ്ഥാനാര്‍ത്ഥി മോഹന്‍രാജാണെന്ന് അങ്ങോട്ട് പറഞ്ഞു. ഇതിനെ എന്‍ എസ് എസിനെ പിണക്കാതിരിക്കാന്‍ വേണ്ടി ഏവരും ഇത് അംഗീകിച്ചു. അങ്ങനെ പഴകുളത്തെ വെട്ടി മോഹന്‍രാജ് സ്ഥാനാര്‍ത്ഥിയായി. വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാറിന് പരസ്യ പിന്തുണയാണ് എന്‍ എസ് എസ് പ്രഖ്യാപിച്ചത്. 45 ശതമാനം നായന്മാരുള്ള മണ്ഡലം. അതുകൊണ്ട് തന്നെ സിപിഎമ്മിനെ വട്ടിയൂര്‍കാവില്‍ തോല്‍പ്പിക്കുമെന്ന് വീമ്ബു പറഞ്ഞു. അതും വെറുതെയായി. കോന്നിയിലും വട്ടിയൂര്‍കാവിലും സിപിഎം ജയിക്കുമ്ബോള്‍ തോല്‍ക്കുന്നത് സുകുമാരന്‍ നായരാണ്.
കെ. യു ജനീഷ് കുമാര്‍ നിലവില്‍ സിപിഐ എം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. യുവ മുഖമെന്ന പരിഗണനയും നാട്ടുകാരനെന്ന പ്രത്യേകതയും ജനീഷ് കുമാറിന് തുണയായത്.
ജനീഷ് കുമാറിനെ എംജി വാഴ്‌സിറ്റി പരീക്ഷാക്രമക്കേടിന് ഡീബാര്‍ ചെയ്തതെന്ന് കോണ്‍ഗ്രസ്. ഇതിനെത്തുടര്‍ന്ന് സര്‍വകലാശാല ജനീഷിനെ പുറത്താക്കിയെന്നും കെപിസിസി സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല ആരോപിച്ചിരുന്നു. 2003ല്‍ ബിഎ ഇക്കണോമിക്‌സ് അവസാനവര്‍ഷ പരീക്ഷയിലാണ് ക്രമക്കേട് പിടിച്ചതെന്നും കുറ്റപ്പെടുത്തല്‍ എത്തി. മാര്‍ക്ക് ദാന വിവാദത്തില്‍ സര്‍ക്കാരിനുമേല്‍ കുരുക്ക് മുറുകുന്നതിനിടെയാണ് സ്ഥാനാര്‍ത്ഥിക്കെതിരെയുള്ള വെളിപ്പെടുത്തല്‍ എത്തിയത്. ഇതൊന്നും കോന്നിയില്‍ ഏശിയില്ല. വന്‍ വിജയവുമായി കോന്നിയുടെ മുത്തവാുകയാണ് ജനീഷ് കുമാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതലോടെ കണ്ടെത്തിയ സ്ഥാനാര്‍ത്ഥിയാണ് ജനീഷ് കുമാര്‍. അതുകൊണ്ട് തന്നെ ജനീഷിന്റെ വിജയം പിണറായിയുടെ കൂടി വിജയമാണ്. പീഡന കേസു പോലും ഉയര്‍ത്തി. സിപിഎം മുന്‍ പഞ്ചായത്ത് അംഗത്തിന്റെ വെളിപ്പെടുത്തലാണ് ചര്‍ച്ചയാക്കിയത്.
ജനീഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്. മത്സരം ചൂടുപിടിച്ചപ്പോള്‍ മുന്‍ സി പിഎം സീതത്തോട് പഞ്ചായത്തംഗം ശ്യാമള ഉദയഭാനു താന്‍ രാജിവക്കാനുണ്ടായ സാഹചര്യം വിശദമാക്കി എഴുതിയ പ്രസ്താവന പ്രതിപക്ഷം മണ്ഡലത്തില്‍ ചര്‍ച്ചയാക്കിയത്. ജനീഷിന്റെ അഴിമതി പരമ്ബരയെ പാര്‍ട്ടിക്കുള്ളില്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് തന്റെ വീടും, കാറും അടിച്ച് തകര്‍ക്കുകയും മാനസികമായി നിരവധി തവണ ബുദ്ധിമുട്ടിച്ചതായും ശ്യാമള ഉദയഭാനു ആരോപിച്ചിരുന്നു. താനും തന്റെ കുടുംബവും ദശാബ്ദങ്ങളായി സിപിഎം പ്രവര്‍ത്തകരാണ്. പാര്‍ട്ടി ഭാരവാഹിത്വങ്ങള്‍ വഹിച്ചിട്ടുമുണ്ട്.എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ ചില ദുര്‍ഗന്ധങ്ങള്‍ പിടിമുറുക്കുന്നതായും, പാര്‍ട്ടിയെ വിറ്റു കാശാക്കാന്‍ നടക്കുന്ന ഇക്കൂട്ടര്‍ നടത്തുന്ന അഴിമതികള്‍ക്കും, ക്രമക്കേടിനും കൂട്ടുനില്‍ക്കാനാവില്ലെന്നും ഇവര്‍ പറഞ്ഞതായും പ്രചരണമെത്തി. ഇതെല്ലാം ജനം തള്ളിക്കളഞ്ഞു. വലിയ ഭൂരിപക്ഷത്തില്‍ സീതത്തോട് നിന്ന് ജനീഷ് ജയിച്ചു കയറുകയാണ്.
ജനീഷ്‌കുമാറിന്റെ നിയമസഭയിലെ കന്നിയങ്കമാണിത്. ’35കാരനും 63കാരനും’ തമ്മിലെ മത്സരം എന്ന് സോഷ്യല്‍ മീഡിയില്‍ ട്രോള്‍ ആയതും ഫലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് ഗുണം ചെയ്തു.
കാസര്‍കോട്: അഞ്ച് നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് യുഡിഎഫിന് ജയം. 7923 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എം സി കമറുദ്ദീനാണ് വിജയിച്ചത്. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാമത് പോയി. എന്‍ഡിഎയാണ് രണ്ടാം സ്ഥാനത്ത്.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ കമറുദ്ദീന്‍ മുന്നിട്ടുനില്‍ക്കുന്നതാണ് കണ്ടത്. ഒരു ഘട്ടത്തിലും എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നേറാന്‍ സാധിച്ചില്ല. എങ്കിലും ഒരു ഘട്ടത്തില്‍ കമറുദ്ദീന്റെ ലീഡ് 10000 കടക്കുമെന്ന് കണക്കുകൂട്ടിയിരുന്നു.
കമറുദ്ദീന് 65407 വോട്ടുകളാണ് ലഭിച്ചത്. എതിര്‍സ്ഥാനാര്‍്ത്ഥിയായ എല്‍ഡിഎഫിന്റെ ശങ്കര്‍ റേ 38,233 വോട്ടുകള്‍ മാത്രം നേടി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തളളപ്പെട്ടു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ രവീശ തന്ത്രി കുണ്ടാര്‍ ശങ്കര്‍ റേയേക്കാള്‍ ഇരട്ടിയോളം വോട്ടുകള്‍ നേടി.57000 വോട്ടുകളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ പിടിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 89 വോട്ടിനായിരുന്നു വിജയിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫ് നില മെച്ചപ്പെടുത്തി. 11,113 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്